ചികിത്സക്കായി യു.എസിലെത്തിയ രജനീകാന്തും മകൾ ഐശ്വര്യയും മയോ ക്ലിനിക്കിൽ; ചിത്രങ്ങൾ വൈറൽ
text_fieldsചെന്നൈ: വിദഗ്ധ ചികിത്സയ്ക്കായി യു.എസിെലത്തിയ തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ മയോക്ലിനിക്കിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്. മകൾ ഐശ്വര്യക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച വിദഗ്ധ ചികിത്സക്കായി രജനീകാന്ത് യു. യു.എസിലേക്ക് പോകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.
മയോ ക്ലിനിക്കിൽ വെച്ച് രജനീകാന്തിെനയും ഐശ്വര്യയെയും തിരിച്ചറിഞ്ഞ ഫാൻസുകളിലൊരാളാണ് ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചെന്നൈ എയർപ്പോർട്ടിൽ നിന്ന് ഭാര്യ ലതക്കൊപ്പമുള്ള ചിത്രങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു.
നാല് വർഷം മുമ്പ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ രജനീകാന്തിനെ കഴിഞ്ഞ ആഴ്ച ചെന്നൈയിലെ ഡോക്ടർമാർ പോയസ് ഗാർഡനിലെ വീട്ടിലെത്തി പരിശോധിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം മയോ ക്ലിനിക്കിലേക്ക് വിദഗ്ധ പരിശോധനക്കായി പോയത്. പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.
കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് ചിത്രീകരണം നടന്നുകൊണ്ടിരുന്ന 'അണ്ണാത്തെ'യുടെ ലൊക്കേഷനില്‍ നിന്നും രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിരാഷ്ട്രീയപ്രവേശനത്തിനില്ലെന്ന് കഴിഞ്ഞ വര്‍ഷം താരം പ്രഖ്യാപിച്ചിരുന്നു. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ'യുടെ ചിത്രീകരണം പൂർത്തീകരിച്ച ശേഷമാണ് അദ്ദേഹം ചികിത്സക്കായി യു.എസിലേക്ക് പോയത്.
മീന, ഖുഷ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, ജാക്കി ഷ്രോഫ്, ജഗപതി ബാബു, പ്രകാശ് രാജ്, സൂരി തുടങ്ങി വലിയ താരനിരകളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
#Thalaivar 😎 pic.twitter.com/XfZ6GMWSyR
— Janardhan Koushik (@koushiktweets) June 26, 2021

