Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരിയാറി​െന കുറിച്ച്​ പറയുന്നതിന്​ മുമ്പ്​ രജനികാന്ത്​ ചിന്തിക്കണം -എം.കെ. സ്​റ്റാലിൻ

text_fields
bookmark_border
stalin
cancel

ചെന്നൈ: സാമൂഹ്യപരിഷ്‌കർത്താവ് പെരിയാർ ഇ.വി രാമസ്വാമിയെ കുറിച്ച്​ നടനും രാഷ്​ട്രീയ നേതാവുമായ രജനികാന്ത്​ നടത ്തിയ പ്രസ്​താവനക്കെതിരെ വിമർശനവുമായി ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്​റ്റാലിൻ. പെരിയാറിനെ പോലുള്ളവരെ കുറിച്ച്​ എന്തെങ്കിലും പറയുന്നതിന്​ മുമ്പ്​ രജനികാന്ത്​ ചിന്തിക്കണമെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു.

‘‘എൻെറ സുഹൃത്ത്​ രജനികാന്ത്​ രാഷ്​ട്രീയക്കാരനല്ല, അദ്ദേഹം ഒരു നടനാണ്​. പെരിയാറിനെ പോലുള്ളവരെ കുറിച്ച്​ എന്തെങ്കിലും പറയു​മ്പോൾ ചിന്തിച്ച ശേഷം പറയണം.’’-സ്​റ്റാലിൻ പറഞ്ഞു.

ഈ മാസം 14ന്​ തമിഴ്​ മാസികയായ തുഗ്ലക്കിൻെറ 50ാം വാർഷികാഘോഷ ചടങ്ങിലാണ്​ രജനികാന്ത്​ പെരിയാറിനതിരെ പ്രസ്​താവന നടത്തിയത്​. 1971ൽ സേലത്ത്​ ശ്രീരാമ​​​െൻറയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാർ റാലി നടത്തിയെന്നായിരുന്നു രജനികാന്തിൻെറ പരാമർശം. അന്ധവിശ്വാസങ്ങൾക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാർ റാലി നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rajinikanth should think before speaking about people like periyar dmk-president stalin -india news
Next Story