Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെയുടെ കനത്ത...

ഡി.എം.കെയുടെ കനത്ത തോൽവിക്കു പിന്നാലെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി രജനീകാന്ത്

text_fields
bookmark_border
ഡി.എം.കെയുടെ കനത്ത തോൽവിക്കു പിന്നാലെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി രജനീകാന്ത്
cancel

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ പരാജയമാണ് ഡി.എം.കെ ഏറ്റുവാങ്ങിയത്. വിജയ്യുടെ ടി.വി.കെ ശക്തമായ മേൽക്കൈയാണ് തെരഞ്ഞെടുപ്പിൽ നേടിയത്. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകൾ നേടിയ ടി.വികെക്ക് ഭൂരിപക്ഷത്തിന് ഇനിയും 11 സീറ്റുകൾ വേണം. തമിഴ് രാഷ്ട്രീയത്തിൽ സീറ്റ് ചർച്ചകൾ പുരോഗമിക്കവെയാണ് സ്റ്റാലിനെ കാണാൻ സൂപ്പർ സ്റ്റാർ രജനീകാന്ത് എത്തിയത്. മുൻ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്‍റുമായ സ്റ്റാലിനെ ചെന്നൈയിലെ വീട്ടിലെത്തിയാണ് രജനീകാന്ത് കണ്ടത്. സ്റ്റാലിന് പിന്തുണ അറിയിക്കാനാണ് രജനീകാന്ത് എത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സ്റ്റാലിൻ തന്‍റെ മണ്ഡലത്തിൽ ടി.വി.കെ സ്ഥാനാർത്തിയായ വി.എസ് ബാബുവിനോട് 8700 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഡി.എം.കെയും സഖ്യകക്ഷികളും രണ്ടാമത്തെ ഉയർന്ന വോട്ട് നേടിയതിനാൽ പ്രതിപക്ഷ നിരയിൽ ഉണ്ടാവും. ഉദയനിധി സ്റ്റാലിൻ വിജയിച്ചതിനാൽ പ്രതിപക്ഷ നേതൃ പദവിയിലേക്ക് അദ്ദേഹം വരാനാണ് സാധ്യത. രാഷ്ട്രീയത്തിൽ രജനീകാന്തിനു ദീർഷകാലമായുള്ള താൽപര്യവും ഡി.എം.കെക്ക് അദ്ദേഹം നൽകിയ പിന്തുണയും കാരണം ഇപ്പോൾ രജനീകാന്ത് നടത്തിയ സന്ദർശനം കൂടുതൽ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajinikanthMK StalinAssembly electionsdmk
News Summary - Rajinikanth meets Stalin after DMK's heavy defeat
Next Story