
രജനീകാന്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമോ? നിർണായക യോഗം നാളെ
text_fieldsചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോയെന്ന നിർണായക പ്രഖ്യാപനം നാളെയുണ്ടായേക്കും. രജനീകാന്തിെൻറ ഫാൻസ് അസോസിയേഷനായ രജനി മക്കൾ മൻട്രത്തിെൻറ യോഗം നവംബർ 30ന് ചേരും.
ചെന്നൈയിലെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജനീകാന്ത് നിർണായക പ്രഖ്യാപനം നടത്തിയേക്കുമെന്നും അംഗങ്ങൾ അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുമെന്നും രജനി മക്കൾ മൻട്രം ജില്ല സെക്രട്ടറി പറഞ്ഞു.
'കാര്യമെന്താണെന്ന് ഞങ്ങൾക്ക് അറിയില്ല. മണ്ഡപത്തിൽ ഒമ്പതുമണിക്ക് എത്തണമെന്ന് മാത്രമാണ് അറിയിപ്പ്. അദ്ദേഹത്തിൽനിന്ന് നല്ല പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നു' -അദ്ദേഹം കൂട്ടിച്ചേർത്തു.
2017ഡിസംബർ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനീകാന്ത് അറിയിച്ചിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും രജനീകാന്ത് പാർട്ടി രൂപീകരണം പ്രഖ്യാപിച്ചിട്ടില്ല.
