Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രജനീകാന്ത് ഹിമാലയത്തിലേക്ക്
text_fieldsbookmark_border
ചെന്നൈ: രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ നടൻ രജനീകാന്ത് ഹിമാലയത്തിലേക്ക്.പ്രത്യേക പ്രാർഥനകൾക്കും മാഹവതാർ ബാബാജിയുടെ ആശ്രമം സന്ദർശിക്കാനുമാണ് രജനിയുടെ യാത്രയെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം താരവും സുഹൃത്തുക്കളും ചേർന്ന് യോഗോദ സ്തസംഗ സൊസൈറ്റിയുടെ 100ാം വാർഷികത്തിന്‍റെ ഭാഗമായി ഹിമാലയത്തിൽ ധ്യാന മന്ദിരം സ്ഥാപിച്ചിരുന്നു.
ഒരാഴ്ചക്കുള്ളിൽ തിരികെയെത്തുന്ന വിധമാണ് രജനിയുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. അതേസമയം തിരികെയെത്തിയാലുടൻ സുപ്രധാന രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവും താരം നടത്തിയേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
