Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നരേന്ദ്രമോദിയെയും സ്റ്റാലിനെയും ചന്ദ്രബാബു നായിഡുവിനെയും അഭിനന്ദിച്ച് രജനീകാന്ത്
text_fieldsbookmark_border
ചെന്നൈ: മൂന്നാംവട്ടം പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ച് രജനീകാന്ത്. തെരഞ്ഞെടുപ്പിൽ ഉജ്വല പ്രകടനം കാഴ്ചവെച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനെയും രജനീകാന്ത് അഭിനന്ദിച്ചു.
''എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ...ബഹു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദി...എന്നിവർക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ ...''-എന്നാണ് രജനീകാന്ത് എക്സിൽ കുറിച്ചത്.
ആന്ധ്രപ്രദേശിൽ 175 നിയമസഭ സീറ്റിൽ 135 ലും വിജയിച്ചായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയുടെ തിരിച്ചുവരവ്. തമിഴ്നാട്ടിലെ 39 ലോക്സഭ സീറ്റിൽ 22 എണ്ണത്തിൽ ഡി.എം.കെ വിജയിച്ചു.
Next Story

