ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിെൻറ മകൾ സൗന്ദര്യ രജനീകാന്ത് വിവാഹമോചന കാര്യത്തിൽ അന്തിമ തീരുമാനത്തിനായി ശനിയാഴ്ച െചന്നൈയിലെ കുടുംബ കോടതിയിൽ ഹാജരാവും. ചെന്നൈയിലെ വ്യവസായിയായ അശ്വിൻ രാംകുമാറിനെ ആറ് വർഷങ്ങൾക്ക് മുമ്പാണ് സൗന്ദര്യ വിവാഹം കഴിച്ചത്. ഇരുവരുടെയും ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുണ്ടെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ഇവർക്ക് ഒരു വയസ്സായ കുട്ടിയുണ്ട്.
2010ലാണ് തമിഴകം കണ്ട ആഡംബര വിവാഹത്തിലുടെ ഇരുവരും ഒന്നായത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇരുവരുടെയും ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനൊടുവിലാണ് ഇവർ വിവാഹമോചനത്തിലേക്ക് എത്തിയത്. രജനീകാന്ത് ഇരുവരെയും വിവാഹ മോചനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ .
ചെന്നൈയിൽ ഗ്രാഫിക് ഡിസൈനറാണ് സൗന്ദര്യ. കൊച്ചടയാൻ ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളുടെ ഭാഗമായി സൗന്ദര്യ പ്രവർത്തിച്ചിട്ടുണ്ട്.