രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ ജയിൽമോചന സാധ്യത അകലുന്നു
text_fieldsചെന്നൈ: വെല്ലൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രാജീവ്ഗാന്ധിവധക്കേസ് തടവുകാരുടെ മോച നത്തിന് വിദൂര സാധ്യത. 28 വർഷമായി ജയിൽശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളെയും വിട്ടയ ക്കണമെന്ന നളിനിയുടെ ഹരജി വ്യാഴാഴ്ച ജസ്റ്റിസുമാരായ ആർ. സുബ്ബയ്യ, സി. ശരവണൻ എന്ന ിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണിത്. ഇനി ഗവർണർ കനിഞ്ഞാൽ മാത്രമേ ജയിൽ മോചനത്തിന് സാധ്യതയുള്ളൂവെന്ന് നിയമവിദഗ്ധർ പറയുന്നു.
സുപ്രീംകോടതി ഉത്തരവിെന തുടർന്ന് 2018 സെപ്റ്റംബർ ഒമ്പതിനാണ് തമിഴ്നാട് സർക്കാർ ഏഴ് തടവുകാരുടെയും ജയിൽമോചനത്തിന് ശിപാർശ ചെയ്ത് ഗവർണർക്ക് കത്തയച്ചത്. 10 മാസം കഴിഞ്ഞിട്ടും ഗവർണർ നടപടിയെടുത്തില്ലെന്നായിരുന്നു നളിനിയുടെ ആക്ഷേപം. എന്നാൽ, ഗവർണറുടെ വിവേചനാധികാരത്തിൽ സംസ്ഥാന സർക്കാറിന് കൈകടത്താനാവില്ലെന്നും കത്തിൻമേൽ ഉടനടി തീരുമാനമെടുക്കണമെന്ന് നിർബന്ധിക്കാനാവില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
ജീവപര്യന്തം തടവുകാരുടെ മോചനമെന്നത് ഒരിക്കലും തടവുകാരുടെ അവകാശമല്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാറിന് പ്രതികളുടെ ജയിൽമോചന വിഷയത്തിൽ തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ ജയിൽമോചനത്തിന് അനുകൂലമായി ഗവർണർ ബൻവാരിലാൽ പുരോഹിതിന് കത്തയച്ചത്.
പ്രസ്തുത ശിപാർശയിൻമേൽ ഗവർണർ അനുകൂല തീരുമാനമെടുത്താൽ ജയിൽമോചനം സാധ്യമാവും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിെൻറ അനുമതിയോടെയേ ഗവർണർ ഒപ്പുവെക്കുകയുള്ളൂ. നളിനി മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പരോളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
