Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകളുടെ വിവാഹത്തിന്​...

മകളുടെ വിവാഹത്തിന്​ ആറുമാസത്തെ പരോൾ ആവശ്യപ്പെട്ട്​ നളിനി ഹൈകോടതിയിൽ

text_fields
bookmark_border
മകളുടെ വിവാഹത്തിന്​ ആറുമാസത്തെ പരോൾ ആവശ്യപ്പെട്ട്​ നളിനി ഹൈകോടതിയിൽ
cancel
camera_alt?????

ചെന്നൈ: രാജീവ്​ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട്​ വെല്ലൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന എസ്​.നളി നി മകളുടെ വിവാഹത്തിന്​ ആറുമാസത്തെ പരോൾ ആവശ്യപ്പെട്ട്​ മദ്രാസ്​ ഹൈകോടതിയിൽ അപേക്ഷ സമർപ്പിച്ചു. ലണ്ടനിൽ താമസ ിക്കുന്ന മകൾ ഹരിതയുടെ വിവാഹ ഏർപ്പാടുകൾക്കായി ആറുമാസത്തെ പരോൾ അനുവദിക്കണമെന്നാണ്​ ആവശ്യം.

ജീവപര്യന്തം തടവുകാർക്ക്​ രണ്ടുവർഷത്തിലൊരിക്കൽ ഒരുമാസത്തെ പരോൾ നൽകാറുണ്ട്​. പത്തുവർഷത്തിനിടെ 3,700 ജീവപര്യന്തം തടവുകാരെ തമിഴ്​നാട്​ സർക്കാർ മോചിപ്പിച്ചു. എന്നാൽ, 27 വർഷമായി തടവിൽ കഴിയുന്ന തനിക്ക്​ ഇതേവരെ പരോൾ അനുവദിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.

കേസ്​ പരിഗണിക്കു​േമ്പാൾ കോടതിയിൽ സ്വന്തംനിലയിൽ വാദം നടത്താൻ അനുമതി നൽകണമെന്നും നളിനി ആവശ്യപ്പെട്ടു. നളിനി ഉൾപ്പെടെ കേസിലെ ഏഴു തടവുകാരെയും വിട്ടയക്കണമെന്ന തമിഴ്​നാട്​ സർക്കാറി​​െൻറ ശിപാർശ ഗവർണറുടെ പരിഗണനയിലുണ്ട്​.

Show Full Article
TAGS:rajeev gandhi murder nalini parole india news 
News Summary - Rajeev Gandhi murder accused Nalini applied for Parole - India news
Next Story