Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമുദായം ധവാനോട്​...

സമുദായം ധവാനോട്​ കടപ്പെട്ടിരിക്കുന്നു -വ്യക്തിനിയമ ബോർഡ്​

text_fields
bookmark_border
സമുദായം ധവാനോട്​ കടപ്പെട്ടിരിക്കുന്നു -വ്യക്തിനിയമ ബോർഡ്​
cancel

ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ രാജീവ്​ ധവാൻ ബാബരി ഭൂമി കേസിന്​ നൽകിയ സംഭാവന അസാധാരണമാണെന്ന്​ അഖിലേന്ത്യ മുസ്​ലിം വ്യക്തിനിയമ ബോർഡ്​ ജനറൽ സെക്രട്ടറി വലി റഹ്മാനി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ത​​െൻറ ഹൃദയവും ആത്മാവും കേസിന്​ സമർപ്പിച്ച ധവാനോട്​ സമുദായം എന്നും കടപ്പെട്ടിരിക്കുമെന്നും ഇനിയും കേസിൽ അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നും വലി റഹ്മാനി പറഞ്ഞു.

സുപ്രീംകോടതിയിൽ ധവാൻ നടത്തിയ വാദം മികച്ചതും വിലമതിക്കാനാവാത്തതുമാണ്​​. തനിക്കെതിരെ ചെറിയൊരു വിഭാഗം സമൂഹ മാധ്യമങ്ങൾ വഴി നിന്ദ്യമായ പ്രചാരണം നടത്തിയിട്ടും കേസ്​ വാദിക്കുന്നതിൽനിന്ന്​ ​അദ്ദേഹം പിന്മാറിയിരുന്നി​​ല്ല.

രാജ്യത്തി​​െൻറ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേസിൽ 1993 മുതൽ രാജീവ്​ ധവാൻ അഭിഭാഷകനായുണ്ട്​. അഡ്വ. സഫരിയാബ്​ ജീലാനിയും മറ്റ്​ അഭിഭാഷകരും വഴി അഖിലേന്ത്യ മുസ്​ലിം വ്യക്തിനിയമ ബോർഡ്​ അദ്ദേഹത്തെ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരെല്ലാവരും പുനഃപരി​ശോധന ഹരജി തയാറാക്കുന്ന തിരക്കിലാണെന്നും ധവാനുമായി ചേർന്ന്​ അന്തിമരൂപം നൽകി ഉടൻ സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നും വലി റഹ്മാനി പറഞ്ഞു. ബാബരി ഭൂമി കേസിൽ ഒറ്റക്ക്​ പുനഃപരിശോധന ഹരജിയുമായി മുന്നോട്ട​ുപോകാനും രാജീവ്​ ധവാനെ അഭിഭാഷക സ്​ഥാനത്തുനിന്ന്​ മാറ്റാനുമുള്ള ജംഇയ്യത്​​ നേതാവ്​ അർശദ്​ മദനിയുടെ തീരുമാനത്തി​​െൻറ പശ്ചാത്തലത്തിലാണ്​ വാർത്തക്കുറിപ്പ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhya caseindia newsRajeev DhavanMuslim parties
News Summary - Rajeev Dhavan, sacked from Ayodhya case - India news
Next Story