Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mahesh Nagar Halt railway station
cancel

രാജസ്ഥാനിലും പേരുമാറ്റൽ യജ്ഞം; മിയാൻ കാ ബാദ റെയിൽവേ സ്റ്റേഷന്റെ പേര് മഹേഷ് നഗർ ഹാൾട്ട് എന്നാക്കി

text_fields
bookmark_border
Listen to this Article

ജയ്പൂർ: രാജസ്ഥാനിലെ ബാർമർ ജില്ലയിലെ മിയാൻ കാ ബാദ റെയിൽവേ സ്റ്റേഷന്റെ പേര് മഹേഷ് നഗർ ഹാൾട്ട് എന്ന് പുനർനാമകരണം ചെയ്തു. കേന്ദ്ര ജൽശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്, കൃഷി വകുപ്പ് സഹമന്ത്രി കൈലാശ് ചൗധരി എന്നിവർ ശനിയാഴ്ച നടന്ന ചടങ്ങിൽ പ​ങ്കെടുത്തു.

2018ൽ മിയാൻ കാ ബാദ ഗ്രാമത്തിന്റെ പേര് പേര് മഹേഷ് നഗർ എന്നാക്കി മാറ്റിയിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയിരുന്നില്ല.

'ഇത് ഒരു നീണ്ട പ്രക്രിയയാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും അനുമതി നൽകിയതോടെയാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറുന്നത്'- ഷെഖാവത്ത് പറഞ്ഞു. ഗ്രാമീണരുടെ ഏറെ നാളത്തെ ആവശ്യമാണ് നിറവേറിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajasthans 'Miyan Ka Bada' Railway Station renamed to 'Mahesh Nagar Halt'
Next Story