Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിലെ ‘ഹാദിയ’...

രാജസ്ഥാനിലെ ‘ഹാദിയ’ ഒടുവിൽ ഭർത്താവുമായി ഒന്നിച്ചു

text_fields
bookmark_border
rajasthan-love-jihad
cancel

ജോധ്​പുർ: കാമുകനെ വിവാഹം കഴിക്കാൻ ഇസ്​ലാം മതം സ്വീകരിച്ച  യുവതിക്ക്​ നിയമ നടപടികൾ​ക്കൊടുവിൽ  ഭർത്താവുമായി പുനഃസ്സമാഗമം. ജോധ്​പുർ സ്വദേശി പ്യാഗൽ സാങ്​വിയാണ്​ കാമുകൻ മുഹമ്മദ്​ ഫൈസിനെ വിവാഹം കഴിക്കുന്നതിന്​ മതം മാറിയത്​. എന്നാൽ യുവതിയെ തട്ടികൊണ്ടുപോയി നിർബന്ധിതമായി മതപരിവർത്തനം നടത്തിയതാണെന്ന്​ ആരോപിച്ച്​ പ്യാഗലി​​െൻറ വീട്ടുകാർ രാജസ്ഥാൻ ഹൈകോടതിയിൽ കേസ്​ ഫയൽ ചെയ്യുകയായിരുന്നു. 

ഒക്​ടോബർ 25 ന്​ പ്യാഗലിനെ തട്ടികൊണ്ടുപോവുകയും പീഡനത്തിനൊടുവിൽ നിർബന്ധിച്ച്​ വിവാഹ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും പ്യാഗലി​​െൻറ സഹോദരൻ ചിരാങ്​ സാങ്​വി കോടതിയെ അറിയിച്ചു. പ്യാഗലി​​​​െൻറ സഹപാഠിയായിരുന്ന ഫൈസ്​ പ്രണയം നടിച്ച്​ മതപരിവർത്തനം നടത്തി വിവാഹം കഴിക്കുകയായിരുന്നുവെന്നും ഇത്​ ലവ്​ ജിഹാദാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ 10 വർഷത്തോളമായി ഇരു കുടുംബങ്ങളും തമ്മിൽ പരിചയമുണ്ടെന്നും പ്യാഗലും ഫൈസും പ്രണയത്തിലായിരുന്നുവെന്നും ഫൈസി​​െൻറ അഭിഭാഷകൻ അറിയിച്ചു. 

ഇരുവിഭാഗങ്ങ​ളുടെ വാദവും കേട്ട കോടതി ​പെൺകുട്ടിക്ക്​ 18 വയസു കഴിഞ്ഞതിനാൽ വിവേചനാധികാരമുണ്ടെന്ന്​ ചൂണ്ടിക്കാട്ടി ഒരാഴ്​ചത്തേക്ക്​ സർക്കാർ ഹോസ്​റ്റലിലേക്ക്​ മാറ്റുകയായിരുന്നു. തുടർന്ന്​ കോടതി ഹാജരാക്കിയ പ്യാഗലിന്​ സ്വന്തം ഇഷ്​ടപ്രകാരം ഭർത്താവിനൊപ്പം പോകാൻ കോടതി അനുമതി നൽകുകയായിരുന്നു. ദമ്പതികൾക്ക്​ സംരക്ഷണം നൽകാൻ കോടതി പൊലീസിനോട്​ ആവശ്യപ്പെടുകയും ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanhadiyamalayalam newsReunionGovernment Shelter
News Summary - For Rajasthan's Hadiya, A Happy Reunion After Week In Government Shelter- India news
Next Story