Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകന്നുകാലികളിൽ ത്വഗ്...

കന്നുകാലികളിൽ ത്വഗ് രോഗം പടരുന്നു; രാജസ്ഥാൻ മുഖ്യമന്ത്രി ജനപ്രതിനിധികളുമായി ചർച്ച നടത്തും

text_fields
bookmark_border
കന്നുകാലികളിൽ ത്വഗ് രോഗം പടരുന്നു; രാജസ്ഥാൻ മുഖ്യമന്ത്രി ജനപ്രതിനിധികളുമായി ചർച്ച നടത്തും
cancel

ജയ്‌പൂർ: കന്നുകാലികൾക്കിടയിൽ പടർന്നുപിടിച്ച ത്വഗ് രോഗം അവലോകനം ചെയ്യാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജനപ്രതിനിധികളുടെ യോഗം വിളിച്ചു. എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളടക്കം പങ്കെടുക്കുന്ന ചർച്ച വിഡിയോ കോൺഫറൻസ് വഴിയാകും നടക്കുക.


രോഗത്തിന്റെ നിലവിലെ സാഹചര്യവും സംസ്ഥാനം നടത്തുന്ന ശ്രമങ്ങളും അവയുടെ ആഘാതങ്ങളും തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുകയും പ്രതിനിധികളിൽനിന്ന് നിർദേശങ്ങൾ തേടുകയും ചെയ്യും. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ല കലക്ടർമാരുമായും മുഖ്യമന്ത്രി ഞായറാഴ്ച ചർച്ച നടത്തിയിരുന്നു.


ദുരിത ബാധിത ജില്ലകൾ സന്ദർശിച്ച മന്ത്രിയിൽനിന്ന് അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. യഥാസമയം മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താൻ ടെൻഡർ ഇല്ലാതെ മരുന്നുകൾ വാങ്ങാനും യോഗത്തിൽ തീരുമാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashokgehlotlumpydisease
News Summary - rajasthancmtoholdmeetingwithpublicrepresentatives
Next Story