Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളി പാദസരം മോഷ്ടിക്കാൻ നാല് വയസുകാരിയെ കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ

text_fields
bookmark_border
വെള്ളി പാദസരം മോഷ്ടിക്കാൻ നാല് വയസുകാരിയെ കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ
cancel
Listen to this Article

ജയ്പൂർ: വെള്ളി പാദസരം മോഷ്ടിക്കാനായി നാല് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവതി പിടിയിൽ. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിന് പുറത്തുള്ള മണലിൽ കുഴിച്ചിടുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം 29കാരിയായ യുവതി കുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോവുകയായിരുന്നു. ശേഷം പെൺകുട്ടിയെ കല്ല് കൊണ്ട് തലക്കടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പാദസരം കൈക്കലാക്കിയതിന് ശേഷം കുട്ടിയുടെ മൃതദേഹം വീടിന് പുറത്തുള്ള മണലിൽ കുഴിച്ചിട്ടു.

കുട്ടിയെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയും തുടർന്നുള്ള അന്വേഷണത്തിലാണ് ഞായറാഴ്ച രാവിലെ അയൽവാസിയായ യുവതിയുടെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതി കുറ്റം സമ്മതിച്ചതായും ഇവരുടെ പക്കൽ നിന്ന് പാദസരം കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തെ കുറിച്ച് പ്രതി തന്‍റെ ഭർത്താവിനോട് പോലും വെളിപ്പെടുത്തിയിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajasthan woman kills 4-year-old girl to steal her silver anklets, buries body in sand
Next Story