Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവിന്‍റെയും കുട്ടികളുടെയും മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കി

text_fields
bookmark_border
ഭർത്താവിന്‍റെയും കുട്ടികളുടെയും മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കി
cancel

രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ യുവതി തന്റെ ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽ വച്ച് കൂട്ടബലാൽസംഗത്തിനിരയായി. സംഭവത്തിൽ ആറ് പേർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. യുവതിയുടെ ഭർത്താവിനും മർദനമേറ്റതായി പരാതിയിൽ പറയുന്നു. ബലാത്സംഗം, ശാരീരിക പീഡനം, എസ്‌സി/എസ്ടി ആക്‌ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജയ് കുമാർ സിങ് പറഞ്ഞു.

യുവതിയും ഭർത്താവും രണ്ട് കുട്ടികളും വയലിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. ആറ് പേർ ഇവരെ തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവർ യുവതിയുടെ ഭർത്താവിനെ മർദിക്കുകയും ആറ് പ്രതികളിൽ രണ്ട് പേർ മക്കളുടെ മുന്നിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സംഭവത്തിൽ രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ പ്രതികരിക്കുകയും സംസ്ഥാന സർക്കാരിനെ പരിഹസിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു. രാജസ്ഥാൻ വീണ്ടും നാണംകെട്ടുവെന്നും സർക്കാരിന്‍റെ ഭരണത്തിന് കീഴിൽ ക്രിമിനലുകളുടെ താലിബാനി ഭരണം ഉണ്ടെന്ന് തോന്നുന്നുവെന്നും രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ ട്വീറ്റ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajasthan: Woman alleges gang-rape in front of husband, children
Next Story