Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ വീഴുമോ?;...

സർക്കാർ വീഴുമോ?; രാജസ്​ഥാനിൽ സംഭവിക്കുന്നത്​ ഇതൊക്കെയാണ്​

text_fields
bookmark_border
Gehlot-Pilot
cancel

ജയ്​പൂർ: രാജസ്​ഥാനിലെ ഉപമുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ സചിൻ പൈലറ്റി​​​​​െൻറ പുതിയ നീക്കങ്ങൾ തലവേദന സൃഷ്​ടിച്ചെങ്കിലും അത്​ സർക്കാറി​​​​​െൻറ ഭാവിയെ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ്​ കോൺഗ്രസ്​ കേന്ദ്രങ്ങൾ. ദേശീയ തലത്തിൽ ബി​.ജെ.പി ഇതര സഖ്യങ്ങൾക്ക്​ പ്രതീക്ഷ നൽകി രൂപീകരിച്ച സർക്കാറുകളെ താഴെ ഇറക്കാൻ വലിയ നീക്കങ്ങൾ നടക്കുന്നതിനിടയിലാണ്​ രാജസ്​ഥാനിലെ രാഷ്​ട്രീയ കോളിളക്കങ്ങൾ. അതിനാൽ രാജ്യം മുഴുവൻ ശ്രദ്ധ​േയാടെയാണ്​ രാജസ്​ഥാനിലെ സംഭവ വികാസങ്ങൾ നിരീക്ഷിക്കുന്നത്​. 

തന്നെ പിന്തുണക്കുന്ന എട്ട്​ എം.എൽ.എമാരുമായി സചിൻ പൈലറ്റ്​ ഡൽഹിയിലെത്തിയിട്ടുണ്ട്​. 16 കോൺഗ്രസ്​ എം.എൽ.എമാരും മൂന്ന്​ സ്വതന്ത്രരും തന്നെ പിന്തുണക്കുന്നുണ്ടെന്നാണ്​ സചിൻ അവകാശപ്പെട്ടിരുന്നത്​. കേവല ഭൂരിപക്ഷത്തിന്​ 101 എം.എൽ.എമാരുടെ പിന്തുണയാണ്​ വേണ്ടത്​. കോൺഗ്രസിൽ ലയിച്ച ബി​.എസ്​.പി യുടെ എം.എൽ.എമാരടക്കം 107 പേർ പാർട്ടിക്ക്​ മാത്രമായുണ്ട്​. 10 സ്വതന്ത്രരും രണ്ട്​ വീതം സി.പി.എം, ഭാരതീയ ട്രൈബൽ പാർട്ടി എം.എൽ.എമാരും കോൺഗ്രസ്​ സർക്കാറിനെ പിന്തുണക്കുന്നുണ്ട്​. സചിൻ പൈലറ്റ്​ അവകാശപ്പെടുന്ന പോലെ മുഴുവൻ ആളുകളും അദ്ദേഹത്തെ പിന്തുണച്ചാൽ പോലും സർക്കാറിന്​ കേവല ഭൂരിപക്ഷം നിലനിർത്താനാകുമെന്നാണ്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിനെ പിന്തുണക്കുന്നവർ പറയുന്നത്​. ബി.ജെ.പി പക്ഷത്ത്​ ഇപ്പോഴുള്ളത്​ 73 പേർ മാ​ത്രമാണ്​. വിപുലമായ ഒരു കുതിരക്കച്ചവടം ബി.ജെ.പി നടത്തിയാൽ മാത്രമാണ്​ സർക്കാറിന്​ ഭീഷണിയാകുക. 

ബി.ജെ.പിയുമായി യോജിക്കുമെന്ന തരത്തിൽ സചിൻ പൈലറ്റ്​ ഇതുവരെ കോൺഗ്രസ്​ നേതാക്കൾക്ക്​ ഒരു സൂചനയും നൽകിയിട്ടില്ല. ഗെഹ്​ലോട്ടുമായി ഒരു തരത്തിലും യോജിക്കാൻ കഴിയാതായാൽ പ്രാദേശിക പാർട്ടി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ്​ അദ്ദേഹം ഇതുവരെ നൽകിയ മുന്നറിയിപ്പുകൾ. എന്നാൽ, കഴിഞ്ഞ മാർച്ച്​ മാസം മുതൽ സചിൻ പൈലറ്റ്​ ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ടെന്നാണ്​ ഗെഹ്​ലോട്ടിനെ പിന്തുണക്കുന്നവർ ആരോപിക്കുന്നത്​. 

തൊഴുത്തിൽകുത്തി​​​​​െൻറ രഹസ്യങ്ങൾ

രാജസ്​ഥാനിൽ, 2018 ലെ നിയമസഭ തെര​െഞടുപ്പിൽ ആവേ​േശാജ്വല വിജയത്തിലൂടെയാണ്​ കോൺഗ്രസ്​ അധികാരത്തിൽ തിരി​ച്ചെത്തിയത്​. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട്​ അശോക്​ ഗെഹ്​ലോട്ടും സചിൻ ​ൈപലറ്റും വടംവലി നടത്തിയെങ്കിലും നറുക്ക്​ വീണത്​ അശോക്​ ഗെഹ്​ലോട്ടിനാണ്​. പി.സി.സി. അധ്യക്ഷ സ്​ഥാനവും ഉപമുഖ്യമന്ത്രി പദവുമാണ്​ സചിൻ പൈലറ്റിന്​ ലഭിച്ചത്​. പി.സി.സി അധ്യക്ഷ സ്​ഥാനത്തുനിന്ന്​ സചിനെ മാറ്റി, പകരം തന്നെ പിന്തുണക്കുന്ന ഒരാളെ നിയമിക്കാൻ അന്നുമുതൽ ഗെഹ്​ലോട്ട്​ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നുണ്ട്​. സചിനും ഗെഹ്​ലോട്ടും 2018 ന്​​ ശേഷം പരസ്​പരം സംസാരിച്ചിട്ട്​ പോലുമില്ലെന്ന്​ പല മാധ്യമങ്ങളും റിപ്പോർട്ട്​ ചെയ്യുന്നു​. 

പെ​ട്ടെന്നുണ്ടായ പ്രകോപനം

തൊഴുത്തിൽകുത്തും അഭിപ്രായവ്യതാസങ്ങളും തുടരു​േമ്പാഴും സർക്കാറിന്​ ഭീഷണിയൊന്നുമില്ലെന്ന്​ ഇരു നേതാക്കളും ആവർത്തിച്ചിരുന്നു. എന്നാൽ, ഗെഹ്​ലോട്ടി​െൻ റ ഭാഗത്തു നിന്നുണ്ടായ പുതിയ നീക്കം എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും ഇനിയും സഹിക്കാനാകില്ലെന്നുമാണ്​ സചി​​​​​െൻറ ഇപ്പോഴത്തെ നിലപാട്​. രാജസ്​ഥാൻ പൊലീസ്​ നൽകിയ ഒരു നോട്ടീസാണ്​ വില്ലനായത്​. സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം അന്വേഷിക്കുന്നതി​​​​​െൻറ ഭാഗമായി മൊഴി രേഖപ്പെടുത്താൻ സമയം അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ അശോക്​ ഗെഹ്​ലോട്ട്​, സചിൻ പൈലറ്റ്​, ഗവൺമ​​​​െൻറ്​ ചീഫ്​വിപ്പ്​ എന്നിവർക്കാണ്​ പൊലീസിലെ സ്​പെഷ്യൽ ഒാപറേഷൻസ്​ ഗ്രൂപ്പ്​ നോട്ടീസ്​ നൽകിയത്​. ഇത്​ തനിക്കെതിരായ നീക്കത്തി​​​​​െൻറ ഭാഗമാണെന്ന്​ ആരോപിച്ചാണ്​ സചിൻ തന്നെ പിന്തുണക്കുന്നവരുമായി ഡൽഹിയിലേക്ക്​ വണ്ടി കയറിയത്​. 

മുഖ്യമന്ത്രി പദം വിട്ടുകൊടുത്തിട്ടും തന്നെയും തന്നെ പിന്തുണക്കുന്നവരെയും വേട്ടയാടാനുള്ള​ ശ്രമമാണ്​ ഗെഹ്​​ലോട്ട്​ നടത്തുന്നത്​ എന്നാണ്​ സചിൻ പൈലറ്റ്​ നേതൃത്വ​​ത്തോട്​ പറയുന്നത്​. വിഷയത്തിൽ ഹൈക്കമാൻറ്​ ഇടപെടണമെന്നാണ്​ സചി​​​​​െൻറ ആവശ്യം. ഹൈക്കമാൻറിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അനുകൂലമായ സാഹചര്യം സൃഷ്​ടിക്കുക എന്നതിൽ കവിഞ്ഞ രാഷ്​ട്രീയ നീക്കമായി സചി​​​​​െൻറ ഡൽഹി യാത്രയെ വ്യഖ്യാനിക്കേണ്ടെന്ന്​ നിരീക്ഷിക്കുന്നവരും ഉണ്ട്​. സചിന്​ പൊലീസ്​ നോട്ടീസ്​ നൽകിയതിൽ കോൺഗ്രസ്​ ദേശീയ നേതൃത്വത്തിന​്​ അസംതൃപ്​തിയുണ്ട്​. 

പൊലീസ്​ ​നോട്ടീസ്​ നൽകിയത്​ സ്വാഭാവിക നടപടി മാത്രമാണെന്നാണ്​ ഗെഹ്​ലോട്ട്​ പറയുന്നത്​. തനിക്കും ചീഫ്​ വിപ്പിനും നോട്ടീസ്​ നൽകിയിട്ടുണ്ടെന്നും ബി.ജെ.പി വലിയ കുതിരക്കച്ചവടത്തിന്​ ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. 

നേതാക്കൾ തമ്മിലെ വടംവലിയും തൊഴുത്തിൽകുത്തും ഒരു സംസ്​ഥാനത്ത്​ കൂടി​ കോൺഗ്രസ്​ സർക്കാറിന്​ ഭീഷണി ഉയർത്തു​േമ്പാൾ നേതൃത്വം​ നോക്കുകുത്തിയായി നിൽക്കുകയാണെന്ന്​ വിമർശനവുമായി കപിൽ സിബലിനെ ​േപാലുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്​. രാജസ്​ഥാനിലെ ​പ്രതിസന്ധി പരിഹരിക്കാൻ സോണിയയും രാഹുലും ഇടപെടൽ നടത്തുന്നുണ്ടെന്നാണ്​ കോൺഗ്രസ്​ വൃത്തങ്ങൾ നൽകുന്ന സൂചന. അവ ഫലം കണ്ടില്ലെങ്കിൽ, ബി.ജെ.പി ഉയർത്തുന്ന വലിയ വെല്ലുവിളി മറികടക്കാൻ നിയമസഭാംഗങ്ങളുടെ കണക്കുകൾ നൽകുന്ന ആത്​മവിശ്വാസം കോൺഗ്രസിന്​ മതിയാകാതെ വരും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanSachin PilotAshok Gehlot
News Summary - rajasthan update
Next Story