Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടിടങ്ങളിൽ താമസിക്കുന്ന ഇരട്ട സഹോദരങ്ങൾ സമാന സാഹചര്യത്തിൽ മരിച്ചു
text_fieldsbookmark_border
ജയ്പുര്‍: കിലോമീറ്ററുകൾ അകലെയുള്ള രണ്ടിടങ്ങളിൽ താമസിക്കുന്ന ഇരട്ട സഹോദരങ്ങൾ സമാന സാഹചര്യത്തിൽ മരണപ്പെട്ടു. സുമര്‍ സിങ്, സോഹന്‍ സിങ് എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്.
ഗുജറാത്തിലെ സൂറത്തില്‍ ജോലി ചെയ്യുകയായിരുന്നു സുമര്‍ എന്നാൽ അവിടെ നിന്ന് 900 കി.മീ അകലെയുള്ള ജയ്പുരില്‍ സെക്കന്‍ഡ് ഗ്രേഡ് ടീച്ചര്‍ റിക്രൂട്ട് മെന്റ് ടെസ്റ്റിന് വേണ്ടി പഠിക്കുകയായിരുന്നു സോഹന്‍.
ബുധനാഴ്ച രാത്രി സൂറത്തിലെ വീടിന് മുകളില്‍ നിന്നാണ് സുമർ മരണപ്പെട്ടത്. സഹോദരന്റെ മരണ വാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയ സോഹന്‍ വ്യാഴാഴ്ച പുലര്‍ച്ചെ വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ വീണു മരിക്കുകയായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. സുമന് സിങിന്റെ മരണം ആത്മഹത്യയാണോ എന്നും സംഭവത്തിൽ കേസെടുത്തതായും പോലീസ് പറഞ്ഞു.
Next Story

