Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്യാണ ചടങ്ങിനിടെ ട്രാൻസ് ഫോർമർ പൊട്ടിത്തെറിച്ചു; 11 മരണം

text_fields
bookmark_border
jaipur transformer blast
cancel

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ  കല്യാണ ചടങ്ങിനിടെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 11 പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു ഗർഭിണിയടക്കം 11 പേരുടെ നില ഗുരുതരമാണ്.   ജയ്പൂരിന് സമിപം കട് ലായി ഗ്രാമത്തിലായിരുന്നു സംഭവം.

ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന കേബിൾ പൊട്ടി വീണതാണ് അപകട കാരണം. വൈദ്യുതി നിർത്താൻ കഴിയാതെ പോയതും അപകടത്തിന്‍റെ തീവ്രത വർധിക്കാന്‍ കാരണമായി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് രാജസ്ഥാൻ 10 ല‍ക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഒൗദ്യോഗിക തിരക്കുകൾ ഒഴിവാക്കി മുഖ്യമന്ത്രി വസുന്ധര രാജെ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.

വകുപ്പിന്‍റെ അനാസ്ഥ മൂലം വൈദ്യതി അപകടങ്ങളിൽപ്പെട്ട് ശരാശരി ഒരാളെങ്കിലും രാജസ്ഥാനിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്.

സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajasthan: Transformer blast kills 11, injures 22 in Jaipur-India News
Next Story