Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുലർച്ചെ മൂന്ന്​ വരെ...

പുലർച്ചെ മൂന്ന്​ വരെ പബ്​ജി കളിച്ച 14 കാരൻ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
പുലർച്ചെ മൂന്ന്​ വരെ പബ്​ജി കളിച്ച 14 കാരൻ തൂങ്ങിമരിച്ച നിലയിൽ
cancel

കോട്ട (രാജസ്​ഥാൻ): രാവിലെ വരെ മൊബൈലിൽ പബ്​ജി ഗെയിം കളിച്ച 14 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ വരെ ഗെയിം കളിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. 

സൈനിക ഉദ്യോഗസ്​ഥ​​െൻറ മകനായ ഒമ്പതാം ക്ലാസുകാരൻ കിടപ്പുമുറിയുടെ വ​െൻറിലേറ്റി​​െൻറ ഗ്രില്ലിലാണ്​ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്​. അമ്മയുടെ മൊബൈൽ ഫോണിൽ മൂന്ന്​ ദിവസം മുമ്പാണ്​​ ഗെയിം ഡൗൺലോഡ്​ ചെയ്​തത്​. ശേഷം സദാസമയവും ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന്​ കുടുംബാംഗങ്ങൾ പൊലീസിന്​ മൊഴി നൽകി.

സഹോദരൻ പഠിച്ചുകൊണ്ടിരുന്ന റൂമിൽ നിന്നാണ്​ പുലർ​െച്ച മൂന്ന്​ വരെ ഗെയിം കളിച്ചതെന്നും ശേഷം ഉറങ്ങാൻ വേണ്ടി പോകുകയായിരുന്നുവെന്നും റെയിൽവേ കോളനി പൊലീസ്​ സ്​റ്റേൻ ഇൻ ചാർജ്​ ഹൻസ്​രാജ്​ മീണ പറഞ്ഞു. കുട്ടിയെ രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചില്ല.  

അമ്മക്കും സഹോദരനുമൊപ്പം കോട്ടയിലെ ഗാന്ധി കോളനിയിലായിരുന്ന താമസം. അച്ഛൻ അരുണാചൽ പ്രദേശിൽ സൈനികസേവനത്തിലാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile gamerajasthanmalayalam newsPUBG addictteen suicide
News Summary - Rajasthan Teen Hangs Self, Was Playing Mobile Game Till 3 AM- india
Next Story