തൊലി നിറത്തെക്കുറിച്ച് സഹപാഠി കളിയാക്കി; മനംനൊന്ത് 16 വയസ്സുകാരൻ ആത്മഹത്യ ചെയ്തു
text_fieldsരാജസ്ഥാൻ : രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ തൊലി നിറത്തെക്കുറിച്ചുള്ള സഹപാഠിയുടെ പരാമർശത്തിൽ മനംനൊന്ത് 16 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ തക്രൗളി ഗ്രാമത്തിലെ രാഹുൽ ആണ് മരിച്ചത്. രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലെ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ രാഹുൽ പഠനം തുടരുന്നതിനായി ബന്ധുക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു.
വ്യാഴാഴ്ച സ്‌കൂളിലെ ഒരു വിദ്യാർഥിനിയും രാഹുലും തമ്മിൽ ചെറിയ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. സഹപാഠി തൊലിയുടെ നിറത്തെ പരാമർശിച്ച് അധിക്ഷേപകരമായ ഒരു പദം ഉപയോഗിച്ചതായും ഇതിൽ മനംനൊന്ത രാഹുൽ അന്ന് വൈകുന്നേരം തന്‍റെ മുറിയിലേക്ക് മടങ്ങി തൂങ്ങി മരിക്കുകയായിരുന്നു. പിറ്റേന്ന് മുറിയിൽ നിന്ന് പുറത്ത് വരാതിരുന്നപ്പോൾ വീട്ടിലെ മറ്റുള്ളവർ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവം പൊലീസ് അന്വേഷിച്ച് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

