Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്; അധ്യാപകന് നേരെ കരി ഓയിലൊഴിച്ച് കുട്ടിയുടെ കുടുംബം

text_fields
bookmark_border
Rajasthan teacher thrashed for molesting minor student
cancel

ജയ്പൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് അധ്യാപകന് നേരെ കരി ഓയിലൊഴിച്ച് കുട്ടിയുടെ കുടുംബം. രാജസ്ഥാനിലെ ഗംഗാനഗറിലായിരുന്നു സംഭവം. സംഭവത്തിൽ പ്രദേശത്തെ സർക്കാർ സ്കൂൾ അധ്യാപകനായ രാജേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

രാജേഷ് തന്‍റെ വിദ്യാർഥിനിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. കുട്ടിയുടെ മൊഴിക്ക് പിന്നാലെ രാജേഷിനെ കുട്ടിയുടെ കുടുംബം സ്കൂളിലെത്തി മർദിക്കുകയായിരുന്നു. പിന്നാലെ ഇയാളുടെ തലയിലും മുഖത്തും കരി ഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു.

അതേസമയം സംഭവത്തിൽ തന്നെ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ കുടുംബത്തിനെതിരെ അധ്യാപകനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajasthan teacher thrashed for molesting minor student
Next Story