Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാൻ ഒരു ലക്ഷം...

രാജസ്​ഥാൻ ഒരു ലക്ഷം ​​ആളുകളെ മാറ്റിനിർത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കുന്നു

text_fields
bookmark_border
രാജസ്​ഥാൻ ഒരു ലക്ഷം ​​ആളുകളെ മാറ്റിനിർത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കുന്നു
cancel
camera_alt????????? ???????????? ??????? ?????????????

ജയ്​പൂർ: കോവിഡ്​ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകരുതലി​​െൻറ ഭാഗമായി രാജസ്​ഥാൻ ഒരു ലക്ഷം പേരെ മാറ്റിനിർത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കുന്നു. രാജസ്​ഥാനിൽ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 28 ആയി ഉയർന്ന സാഹചര്യത്തിലാണ്​ തിരക്കിട്ട നീക്കങ്ങൾ. കോളജുകൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങി പ്രത്യേക സംവിധാനമൊരുക്കാൻ പ്രയോജനപ്പെടുത്താവുന്ന മുഴുവൻ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ്​ ഇത്​ സാധ്യമാക്കുക.

ഒാരോ ജില്ലയിലും കോവിഡ്​ ബാധിച്ചവരെയും രോഗം സംശയിക്കുന്നവരെയും മാറ്റി നിർത്തി ചികിത്സിക്കാൻ അതാത്​ ജില്ലകളിൽ സംവിധാനമൊരുക്കാനാണ്​ നിർദേശം നൽകിയിട്ടുള്ളത്​. ജയ്​പൂരിൽ മാത്രം 10000 പേരെ മാറ്റിനിർത്തി ചികിത്സിക്കാനുള്ള സംവിധാനമാണൊരുക്കുന്നത്​.

അടിയന്തര സാഹചര്യം നേടിരാനുള്ള സഹകരണം ഉറപ്പാക്കുന്നതി​​െൻറ ഭാഗമായി സൈന്യത്തി​​െൻറയും കേന്ദ്ര സേനകളുടെയുമെല്ലാം ഉദ്യോസ്​ഥരുടെ യോഗം ഞായറാഴ്​ച മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ വിളിച്ചിരുന്നു. കലക്​ടർമാരുടെ നേതൃത്വത്തിൽ അതാത്​ പ്രദേശങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുന്നതിന്​ സംസ്​ഥാന സർക്കാർ 25 കോടി അനുവദിച്ചിട്ടുണ്ട്​. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്​ഥാനത്ത്​ അഞ്ചിലധികം ആളുകൾ കൂടി നിൽക്കുന്നത്​ നിരോധിച്ചിട്ടുണ്ട്​. നേരത്തെ ഇൗ നിയന്ത്രണം 20 ൽ അധികം ആളുകൾ കൂടുന്നതിന്​ എതിരെ ആയിരുന്നു. പുതിയ സാഹചര്യത്തിൽ ഇത്​ അഞ്ചാക്കി ചുരുക്കിയതാണ്​. വ്യാജവാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്​.

കോവിഡ്​ പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന ഹോട്ടൽ, ടൂറിസം, ചെറുകിട വ്യവസായം തുടങ്ങിയവക്കായി കേന്ദ്രം സഹായം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്ക്​ അശോക്​ ഗെഹ്​ലോട്ട്​ കത്ത്​ നൽകിയിട്ടുണ്ട്​. തൊഴിലുറപ്പ്​ തൊഴിലാളികൾക്ക്​ തൊഴിൽ മുടങ്ങുന്നതിനാൽ ​െതാഴിൽ രഹിത വേതനം നൽകണമെന്നും അദ്ദേഹം കേന്ദ്രത്തോട്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanAshok Gehlotcorona virus
News Summary - Rajasthan to prepare 1,00,000 isolation beds
Next Story