രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; കേന്ദ്രത്തെ കൂടി കക്ഷി ചേർക്കാമെന്ന് ഹൈകോടതി
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ കൂറു മാറിയ എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന കേസിൽ അസാധാരണ നടപടിയുമായി ഹൈകോടതി. വിഷയത്തിൽ കേന്ദ്രത്തെ കൂടി കക്ഷി ചേർക്കണമെന്ന സചിൻ പൈലറ്റിെൻറ വാദം രാജസ്ഥാൻ ൈഹകോടതി അംഗീകരിച്ചു. കേന്ദ്രത്തിെൻറ വാദം കേട്ടതിനു ശേഷം ഇൗ വിഷയത്തിൽ വിധിപറയാമെന്ന് ഹൈകോടതി പറഞ്ഞു. കൂറുമാറ്റ നിരോധന നിയമപ്രകാരം എം.എൽ.എമാർക്കെതിരെ തൽക്കാലം നടപടി പാടില്ലെന്നും കോടതി ആവശ്യപ്പെട്ടു
നാടകീയമായ നീക്കങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. തിങ്കളാഴ്ച നിയമസഭ സമ്മളനം വിളിച്ചുചേർത്ത് ഭൂരിപക്ഷം തെളിയിക്കാമെന്നതായിരുന്നു അശോക് ഗെഹ്ലോട്ട് പക്ഷത്തിെൻറ കണക്കുകൂട്ടൽ. എന്നാൽ, ഇൗ വിധിയോടെ അതിന് തിരിച്ചടി ഏറ്റിരിക്കുകയാണ്. ഇനി ഇൗ കേസിൽ ഉടൻ തന്നെ വിധിവരുമോയെന്ന കാര്യം ഇപ്പോൾ സംശയത്തിലായിരിക്കുകയാണ്. കോടതി കീഴ്വഴക്കമനുസരിച്ച് വിധി പ്രസ്താവത്തിന് മാറ്റിവെച്ച ഒരു കേസിൽ മറ്റുള്ളവരെ കക്ഷിചേർക്കൽ അസാധാരണ നടപടിയാണ്. ഇതോടെ വിധി പ്രസ്താവം നീളുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ പട നയിക്കുന്ന സചിൻ പൈലറ്റിന് ഇടക്കാലാശ്വാസമാവും വിധി.
നേരത്തെ, നിയമസഭ സ്പീക്കർ നടത്തുന്ന അയോഗ്യത കൽപിക്കൽ നീക്കത്തിനെതിരെ സചിൻ പൈലറ്റും ഒപ്പമുള്ള 18 എം.എൽ.എമാരും നൽകിയ ഹരജിയിൽ വിധി പറയുന്നതിൽനിന്ന് ഹൈകോടതിയെ വിലക്കണമെന്ന സ്പീക്കറുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
