Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതി...

പൗരത്വ ഭേദഗതി നിയമത്തിന്​ എതിരായി രാജസ്ഥാനും പ്രമേയം പാസാക്കി

text_fields
bookmark_border
anti-caa-protest
cancel

ജയ്​പൂർ: കേരളത്തിനും പഞ്ചാബിനും ശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാൻ നിയമസഭയിലും പ്രമമേയം പാസാക്കി. ഇ തോടെ സി.എ.എക്കെതിരായി നിയമസഭയിൽ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി രാജസ്ഥാൻ മാറി. പ്രമേയം പാസാക്കിയതിനെ തുടർന്ന്​​ നിരവധി ബി.ജെ.പി നേതാക്കൾ സി.എ.എ അനുകൂല മുദ്രാവാക്യം മുഴക്കി​െകാണ്ട്​ പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം സി.എ.എക്ക്​​ സ്​റ്റേ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സർക്കാറിനെ കേൾക്കാതെ സ്​റ്റേ അനുവദിക്കാൻ സാധിക്കില്ലെന്ന നിലപാടാണ്​ കോടതി കൈക്കൊണ്ടത്​. ഹരജിയിൽ മറുപടി നൽകാൻ കേന്ദ്രത്തിന്​ നാല്​ ആഴ്​ച സമയം നൽകുകയും ചെയ്​തു.

പൗരത്വത്തിന്​ മതം ഒരു മാനദണ്ഡമാക്കുകയാണ്​ പൗരത്വഭേദഗതി നിയമം ചെയ്യുന്നത്​. അതുവഴി മുസ്​ലിം ഭൂരിപക്ഷ രാഷ്​ട്രങ്ങളായ പാകിസ്​താൻ, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​താൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31നോ അതിന്​ ശേഷമോ എത്തിയ​ മുസ്​ലിം ഇതര ന്യൂനപക്ഷങ്ങൾക്ക്​, അവർ മതപീഡനം ​േനരിട്ട്​ വരുന്നവരാണെങ്കിൽ എളുപ്പം പൗരത്വം ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanmalayalam newsindia newsCitizenship Amendment ActCAA protest
News Summary - Rajasthan Passes Resolution Against Citizenship Law After Kerala, Punjab -india news
Next Story