Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽ രാജസ്ഥാന്‍...

ബംഗളൂരുവിൽ രാജസ്ഥാന്‍ സ്വദേശി കൊല്ലപ്പെട്ട നിലയിൽ

text_fields
bookmark_border
ബംഗളൂരുവിൽ രാജസ്ഥാന്‍ സ്വദേശി കൊല്ലപ്പെട്ട നിലയിൽ
cancel

ബംഗളൂരു: രാജസ്ഥാനിൽ നിന്നും ബന്ധുക്കളെ കാണാനായി ബംഗളൂരുവിലെത്തിയ യുവാവ് കൊല്ലപ്പെട്ട നിലയിൽ. പാലി ജില്ല സ്വദേശിയായ മഗാ റാമിന്റെ മകൻ ദാല റാം (26) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ അഞ്ജാതസംഘം ഇയാളെ ആക്രമിക്കുകയായിരുന്നു.

ബാലഗെരെ റോഡിലെ സ്കന്ദ എലീന അപ്പാർട്ട്‌മെന്റിന് സമീപമുള്ള പാതയിലാണ് ആക്രമിക്കപ്പെട്ട നിലയിൽ ഇയാളെ കണ്ടെത്തിയത്. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ദാല റാം ശ്രമിച്ചെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആദ്യം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വഷണത്തിലാണ് മൃതദേഹം ദാല റാമിന്റേതാണെന്ന് സ്ഥിരീകരിച്ചത്. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താനും പ്രതികളെ പിടികൂടാനുമുള്ള ശ്രമത്തിലാണ് അധികൃതർ. കുടുംബത്തിനുള്ളിലെ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബി.എന്‍.എസിലെ വിവിധ വകുപ്പുകൾപ്രകാരം കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthani native deadBangloreCrime
News Summary - Rajasthan Native Found Dead in Bengaluru
Next Story