രാജസ്ഥാനിലെ അറുകൊല; കേസ് ബംഗാളിലേക്ക് മാറ്റണമെന്ന് കുടുംബം
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ രാജസമന്ദറിൽ അഫ്റസൂൽ എന്ന യുവാവിനെ അറുകൊലക്ക് വിധേയമാക്കിയ കേസ് ബംഗാൾ ഹൈകോടതിയിലേക്ക് മാറ്റണമെന്ന് കുടുംബം. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലേക്ക് പോവാൻതന്നെ ഭയമാണെന്നും അവിടെ േപായി കേസ് നടത്താനുള്ള സാമ്പത്തിക ഭാരം താങ്ങാൻ കുടുംബത്തിന് ആവില്ലെന്നും അഫ്റസൂലിെൻറ സഹോദരൻ റൂം ഖാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബംഗാൾ ഹൈകോടതിയിലും സുപ്രീംകോടതിയിലും ഹരജി നൽകും. സംസ്ഥാന മനുഷ്യാവകാശ കമീഷനെയും സമീപിക്കും.
കേസുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അഫ്റസൂലിെൻറ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം തൃണമൂൽ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഫ്റസൂലിെൻറ നാട്ടുകാരും േയാഗം ചേർന്ന് കേസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ചർച്ച ചെയ്തിരുന്നു. കൊൽക്കത്തയിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള മാൽഡയിലെ സായിദ്പുരിലാണ് അഫ്റസൂലിെൻറ വീട്. ജോലി തേടി 14ാം വയസ്സിലാണ് അഫ്റസൂൽ രാജസ്ഥാനിലെ രാജസമന്ദറിൽ എത്തിയത്. കൊലയാളിക്ക് വധശിക്ഷ വാങ്ങി നൽകുംവരെ നിയമപോരട്ടം നടത്തുമെന്നും അവർ വ്യക്തമാക്കി.
പ്രതിക്കെതിരെ സാമുദായിക സൗഹാർദം തകർത്തതിനും കേസ്
ജയ്പുർ: രാജസ്ഥാനിലെ രാജ്സമന്തിൽ പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് അഫ്റസൂൽഖാനെ ജീവനോടെ ചുെട്ടരിച്ച കേസിൽ അറസ്റ്റിലായ ശംഭുലാൽ റെഗാറിനെതിരെ സാമുദായിക സൗഹാർദം തകർത്തതിനും ക്രിമിനൽ ഗൂഢാലോചനക്കും കൂടി കേസെടുത്തു. നേരത്തെ ഇയാൾക്കെതിരെ കൊലപാതകത്തിന് മാത്രമാണ് കേസെടുത്തത്. ഡിസംബർ ഏഴിനാണ് ലവ് ജിഹാദ് ആരോപിച്ച് അഫ്റസൂലിനെ കൊലപ്പെടുത്തി കത്തിക്കുന്നതിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതേസമയം, ജീവനോടെ കത്തിച്ചുകൊല്ലുന്നതിെൻറ വിഡിയോ ചിത്രീകരിച്ചതിന് ശംഭുലാലിെൻറ ബന്ധുവിനെ അറസ്റ്റ്ചെയ്തു. ഇയാൾക്കെതിരെ െഎ.ടി നിയമപ്രകാരമാണ് കേസെടുത്തത്. വിഡിയോയിൽ ശംഭുലാൽ മുസ്ലിംകൾക്കെതിരെ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്.
ഹിന്ദു യുവതിയെ ലവ് ജിഹാദിൽനിന്ന് രക്ഷിക്കാനാണ് താൻ അഫ്റസൂൽ ഖാനെ കൊലപ്പെടുത്തിയതെന്ന് ശംഭുലാൽ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ, രാജസ്ഥാൻ പൊലീസ് ഇൗ ആരോപണം തള്ളിയിരുന്നു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ ശംഭുലാലിനെ 10 ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാൾക്കെതിരെയും െഎ.ടി നിയമപ്രകാരവും കുറ്റം ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
