സ്വന്തം സർക്കാറിന്റെ സ്ത്രീ സുരക്ഷയെ ചോദ്യം ചെയ്ത മന്ത്രിക്ക് സ്ഥാനം പോയി
text_fieldsജയ്പൂർ: സ്വന്തം സർക്കാറിന് കീഴിലെ സ്ത്രീകളുടെ സുരക്ഷയെ ചോദ്യം ചെയ്ത രാജസ്ഥാൻ മന്ത്രിയെ പുറത്താക്കി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് രാജേന്ദ്ര ഗുദയെ പുറത്താക്കിയത്. ഹോംഗാർഡ്, സിവിൽ ഡിഫൻസ്, പഞ്ചായത്ത് രാജ്, ഗ്രാമീണ വികസനം തുടങ്ങിയ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് രാജേന്ദ്ര ഗുദ വഹിച്ചിരുന്നു.
കഴിഞ്ഞ ദിവസം എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കുന്ന ബില്ലിന്റെ ചർച്ചക്കിടെയാണ് മന്ത്രി രാജസ്ഥാനിലെ സ്ത്രീ സുരക്ഷയെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. നിയമസഭയിലെ ചർച്ചക്കിടെ കോൺഗ്രസ് എം.എൽ.എമാർ മണിപ്പൂർ വിഷയം ഉയർത്തിയിരുന്നു.
ഇതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പ്രതികരണം പുറത്ത് വന്നത്. രാജസ്ഥാനിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് രാജേന്ദ്ര ഗുദ കുറ്റപ്പെടുത്തി. രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു. മണിപ്പൂർ വിഷയം ഉയർത്തുന്നതിന് പകരം രാജസ്ഥാനിലെ സ്ത്രീ സുരക്ഷയിൽ ഇടപെടുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

