Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാൽക്കാലിക...

താൽക്കാലിക അഭയകേന്ദ്രമായ സ്‌കൂള്‍ കെട്ടിടം പെയിൻറിടിച്ച്​ കുടിയേറ്റ തൊഴിലാളികള്‍; അഭിനന്ദനവുമായി സോഷ്യൽമീഡിയ

text_fields
bookmark_border
താൽക്കാലിക അഭയകേന്ദ്രമായ സ്‌കൂള്‍ കെട്ടിടം പെയിൻറിടിച്ച്​  കുടിയേറ്റ തൊഴിലാളികള്‍; അഭിനന്ദനവുമായി സോഷ്യൽമീഡിയ
cancel

ജയ്​പൂർ: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ പ്രഖ്യാപിച്ച ദേശീയ ലോക്ക്​ഡൗണിനിടെ സ്വന്തം നാട്ടിലെത്താതെ രാജസ്ഥാ നിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾ ഒഴിവുനേരങ്ങൾ ക്രിയാത്മകമായി ഉപയോഗിച്ച്​ കൈയ്യടി നേടുകയാണ്​. രാജസ ്ഥാനിലെ സികാർ ജില്ലയിൽ ക്വാറൻറീനിൽ കഴിയുന്ന തൊഴിലാളികൾ അവർ താമസിക്കുന്ന സർക്കാർ സ്​കൂൾ കെട്ടിടവും പരസിരവും പെയിൻറടിച്ച്​ വൃത്തിയാക്കിയാണ് മാതൃകയാകുന്നത്​. സ്​​കൂളിലെ അറ്റകുറ്റപണികളും ഇവർ ചെയ്​തു തീർക്കുന്നു.

54 ​കുടിയേറ്റ തൊഴിലാളികളെയാണ്​ പാൽസാനയിലെ സർക്കാർ സീനിയർ സെക്കൻററി സ്​കൂളിൽസികാറില്‍ ക്വാറൻറീനിൽ താമസിപ്പിച്ചിരിക്കുന്നത്​. ഭൂരിഭാഗം തൊഴിലാളികളും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ക്വാറൻറീനിൽ കഴിയുന്ന ഇവരെ ​േബ്ലാക്ക്​തലത്തിൽ നിന്നുള്ള മെഡിക്കൽ സംഘം സ്ഥിരമായി പരിശോധിക്കുന്നുണ്ട്​.

വർഷങ്ങൾക്ക്​ മുമ്പ്​ പെയിൻറടിച്ച സ്​കൂൾ പെയിൻറടിച്ച്​ വൃത്തിയാക്കാമെന്ന്​ ഹരിയാനയിൽ നിന്നുള്ള ശങ്കർ സിങ്​ ചൗഹാ​​െൻറ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത്​ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന്​ പഞ്ചായത്തംഗങ്ങളും ഗ്രാമീണരും ഇവര്‍ക്ക് പെയിൻറടിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുത്തു. സ്വമേധയാ ഏറ്റെടുത്ത ജോലി സന്തോഷത്തോടെ ചെയ്​തുതീർക്കാനുള്ള തിരക്കിലാണിവർ.

പെയിൻറടിക്കൽ മാത്രമല്ല, സ്​കൂളി​​െൻറ കേടായ തറയും മറ്റും ശരിയാക്കാനും ഒരു സംഘമുണ്ട്​. താരാ ചന്ദ്​, ഓം പ്രകാശ്​ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്​ അറ്റകുറ്റപണികൾ നടത്തുന്നത്​. മറ്റൊരു സംഘം സ്​കൂൾ പരിസരം വൃത്തിയാക്കുകയും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു.

സ്വന്തം വീട്ടിലെത്താൻ കഴിയാതിരുന്ന തങ്ങൾക്ക്​ നല്ല ഭക്ഷണവും സൗകര്യങ്ങളും ഒരുക്കി നൽകിയ ഗ്രാമീണർക്കുള്ള പ്രതിഫലമാണ് ഇതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ക്വാറൻറീൻ സമയം എങ്ങനെ ഫലപ്രദവും മറ്റുള്ളവർ സഹായകമാകുന്ന തരത്തിലും ചെലവഴിക്കാമെന്നാണ്​ ഇവർ കാണിച്ചു തരുന്നത്​. ​െതാഴിലാളികൾ സ്​കൂളിന്​ പെയിൻറടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേരാണ്​ മാതൃകയായ കുടിയേറ്റ തൊഴിലാളികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthansheltergovernment schoolindia newsMigrant workers#Covid19
News Summary - In Rajasthan, migrant workers repair and paint government school that sheltered them - India news
Next Story