എല്ലാവർക്കും കോവിഡ് പരിശോധന: ഭീമൻ ദൗത്യവുമായി രാജസ്ഥാൻ
text_fieldsജയ്പുർ: സംസ്ഥാനത്തെ മുഴുവൻ ആളുകളിലും കോവിഡ് 19 പരിശോധന നടത്തുകയെന്ന ഭീമൻ ദൗത്യം നടത്താനൊരുങ്ങുകയാണ് രാജസ്ഥാൻ. 92 ലക്ഷം വീടുകളിലെ 3.86 കോടി ആളുകളെ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി രഘു ശർമ്മ പറഞ്ഞു. ഇതിനായി 27000 മെഡിക്കൽ സംഘത്തെ സജ്ജമാക്കും. കോവിഡ് പ്രതിരോധത്തിന് ഇത്തരം നീക്കം നടത്തുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ.
സംസ്ഥാനത്ത് 108 പേർക്ക് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ നിന്ന് കൊണ്ടുവന്നവരുടേതടക്കം 6942 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. 6656 പേരുടേത് നെഗറ്റിവ് ആയി. 178 പേരുടെ ഫലം ലഭിക്കാനുണ്ട്. രോഗം സ്ഥിരീകരിച്ച 108 പേരുമായി അടുത്തിടപഴകിയ രണ്ടായിരത്തോളം പേർ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് 97000 ക്വാറൻറീൻ ബെഡുകളും 18000 ഐസൊലേഷൻ ബെഡുകളും ഒരുക്കിയിട്ടുണ്ടെന്ന് രഘു ശർമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
