ഉറങ്ങിയാൽ എഴുന്നേൽക്കുക 25 ദിവസം കഴിഞ്ഞ്, വർഷത്തിൽ 300 ദിവസം ഉറങ്ങും; രാജസ്ഥാൻ സ്വദേശിക്ക് അപൂർവ രോഗം
text_fieldsജയ്പൂർ: രാജസ്ഥാനിൽ ജോധ്പൂരിനടുത്ത് നഗൗർ എന്ന സ്ഥലത്തെ 42കാരനായ പുർഖരം സിങ് ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കുക 25 ദിവസം കഴിഞ്ഞാണ്. വർഷത്തിൽ 300 ദിവസവും ഉറക്കം തന്നെ. ആളൊരു കുഴിമടിയനാണല്ലോയെന്ന് കരുതിയെങ്കിൽ തെറ്റി, ആക്സിസ് ഹൈപർസോംനിയ എന്ന അപൂർവ അസുഖമാണ് ഇദ്ദേഹത്തിന്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉറക്കത്തിനിടെ തന്നെ ഇദ്ദേഹത്തിന് ഭക്ഷണം നൽകുമെന്ന് വീട്ടുകാർ പറയുന്നു.
പലചരക്കുകട ഉടമയായിരുന്നു പുർഖരം സിങ്. ഉറക്കക്കൂടുതൽ കാരണം കട തുറക്കാൻ പറ്റാതായി. തുടർന്ന് ഡോക്ടറെ കണ്ടപ്പോഴാണ് 'ആക്സിസ് ഹൈപർസോംനിയ' എന്ന അപൂർവ അസുഖമാണെന്ന് കണ്ടെത്തിയത്.
2015ന് ശേഷമാണ് അസുഖം വർധിച്ചത്. അതുവരെ തുടർച്ചയായി 18 മണിക്കൂറൊക്കെയായിരുന്നു ഉറങ്ങിയത്. പിന്നീട് ദിവസങ്ങൾ നീണ്ടുതുടങ്ങി. വീട്ടുകാർ എത്ര വിളിച്ചാലും പൂർണമായും ഉണരാതായി. ഇതോടെ ഉറക്കത്തിനിടെ തന്നെ ഭക്ഷണം കൊടുക്കൽ തുടങ്ങിയെന്ന് പുർഖരം സിങ്ങിന്‍റെ അമ്മ കൻവാരി ദേവിയും ഭാര്യ ലക്ഷ്മി ദേവിയും പറയുന്നു. എന്നെങ്കിലും ഈ അസുഖം ഭേദമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

