അജ്മൽ അറിയുന്നു, പശു വളർത്തൽ പാപം
text_fieldsദേഹമാസകലം തല്ലുകൊണ്ട് ചതഞ്ഞ അജ്മലിന് കട്ടിലിൽനിന്ന് എഴുന്നേറ്റിരിക്കാൻ പോലുമാകുന്നില്ല. നെഞ്ചിലും നാഭിയിലും കഠിനമായ വേദനയാൽ പുളയുേമ്പാഴും ഒരു ചികിത്സയുമില്ലാതെ ഹരിയാനയിലെ മേവാത്തിലെ വീട്ടിൽ കിടപ്പാണ് ഇൗ 26കാരൻ. രാജസ്ഥാനിലെ അൽവറിൽ ഗോരക്ഷകർ തല്ലിക്കൊന്ന പെഹ്ലുഖാനൊപ്പം അജ്മലുമുണ്ടായിരുന്നു. ഗോരക്ഷകരുടെ മർദനമേറ്റ് തളർന്നുവീണ അജ്മലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അധികൃതർ പ്രാഥമിക ചികിത്സ നൽകി വിടുകയാണുണ്ടായത്.
അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻവരെ നഷ്ടപ്പെേട്ടക്കാമെന്ന നിലയിലും അജ്മലും കുടുംബവും ഗോരക്ഷകരെയും പൊലീസിനെയും ഭയന്ന് ആശുപത്രിയിൽ പോകാൻപോലും ഭയക്കുന്നു. പെഹ്ലുഖാെൻറ രണ്ടു മക്കൾ, ഇർഷാദിെൻറയും ആരിഫിെൻറയും നിലയും പരിതാപകരമാണ്. ഗോരക്ഷകരുടെ അടിയേറ്റ് തളർന്ന ഇരുവരെയും വിശദ പരിശോധനപോലും നടത്താതെയാണ് പറഞ്ഞുവിട്ടത്. ജില്ല ആശുപത്രിയിൽ വേണ്ട ചികിത്സ ലഭിക്കാതെയാണ് പിതാവ് മരിച്ചതെന്നും മക്കൾ പറയുന്നു.
മേവാത്ത് ജില്ലയിലെ ജെയ്സിങ്പൂർ ഗ്രാമവാസികളാണ് പെഹ്ലുഖാെൻറ കുടുംബം. മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിൽ പഹ്ലുഖാനും മക്കളും ഉൾപ്പെടെ അധികപേരും കൃഷിപ്പണിയും കാലി വളർത്തലുമായി കഴിഞ്ഞുപോകുന്നവരാണ്. കറവ വറ്റിയ എരുമകളുമായാണ് െപഹ്ലുഖാനും മക്കളും ഏപ്രിൽ ഒന്നിന് രാജസ്ഥാനിെല ജയ്പൂരിനടുത്ത ഹട്വാട കാലിച്ചന്തക്ക് പോയത്.
എരുമകളെ കൊടുത്ത് പകരം കറവയുള്ള അഞ്ച് പശുക്കളെയും കിടാക്കളെയും വാങ്ങി. വഴിയിൽ അൽവാറിനടുത്ത് ഗോരക്ഷകർ വണ്ടി തടഞ്ഞപ്പോൾ മുനിസിപ്പാലിറ്റി അംഗീകാരമുള്ള കാലിച്ചന്തയുടെ രശീതി കാണിച്ചുവെങ്കിലും ഫലമുണ്ടായില്ല. പൊതിരെ തല്ലുകിട്ടി ആശുപത്രിയിലാക്കിയതിെൻറ മൂന്നാംനാൾ പെഹ്ലുഖാൻ അന്ത്യശ്വാസം വലിച്ചു.
മരണകാരണം ഹൃദയാഘാതമെന്നാണ് ആശുപത്രി അധികൃതർ രേഖപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ അടിയേറ്റ് പൊട്ടിയ വാരിയെല്ല് ഹൃദയത്തിൽ തുളച്ചുകയറിയതായി കണ്ടെത്തി. വൃക്കയുൾപ്പെടെ ചതഞ്ഞ നിലയിലായിരുന്നു. ഗോരക്ഷകരെ സംരക്ഷിക്കാനുള്ള ശ്രമം എഫ്.െഎ.ആറിലുമുണ്ട്. കറവയുള്ള പശുക്കളെ പാലിനായി വാങ്ങിയതാണെന്ന് വ്യക്തമാക്കുന്ന രശീതി കാണിച്ചിട്ടും പശുക്കളെ അറവിന് നൽകാൻ കൊണ്ടുപോകുന്നുവെന്നാണ് പൊലീസ് എഫ്.െഎ.ആറിൽ എഴുതിയത്. അതുെകാണ്ടുതന്നെ പെഹ്ലുഖാനെ ഗോരക്ഷകർ തല്ലിക്കൊന്ന സംഭവം ഉണ്ടായിട്ടില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞതിൽ അദ്ഭുതമില്ലെന്ന് പെഹ്ലുഖാെൻറ മക്കൾ പറഞ്ഞു.
പശുവിനെ മോഷ്ടിച്ച് അറവുശാലയിലേക്ക് കടത്താൻ ശ്രമിച്ചുവെന്ന പേരിൽ പെഹ്ലുഖാെൻറ മക്കളുടെയും അജ്മലിെൻറയും പേരിൽ കേസുണ്ട്. ആറു വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിത്. നീതിനിഷേധത്തിെൻറ നോവിനൊപ്പം വിലങ്ങുവെക്കാൻ എപ്പോൾ വേണമെങ്കിലും പൊലീസ്എത്തിയേക്കാമെന്ന ഭീതിയിലാണ് ഇവർ.
ഗോ സംരക്ഷണത്തിെൻറ പേരിൽ സംഘ്പരിവാർ അഴിഞ്ഞാടുേമ്പാൾ പൊലീസും സർക്കാറും അക്രമികൾക്കൊപ്പമാണെന്നത് തങ്ങളെ ഏറെ ഭീതിപ്പെടുത്തുന്നുവെന്ന് ജെയ്സിങ് ഗ്രാമത്തിെൻറ കാരണവരും മുൻ എം.എൽ.എയുമായ അജ്മൽ മാസ്റ്റർ നിറകണ്ണുകളോടെ പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ഹനൻ മുല്ല, കിസാൻ സഭ ഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദ് തുടങ്ങിയവർ മേവാത്ത് ഗ്രാമം സന്ദർശിച്ചു.
കാലിച്ചന്തയിൽ പശുവിന് നിരോധനം
കന്നുകാലികളുടെ ആഴ്ചച്ചന്തയിൽ പശു വിൽപന നിരോധിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ് ശഹറിൽനിന്ന് 30 കി.മീ. അകലെയുള്ള സ്യാന ടൗണിലാണ് നടപടി. പശുവിനെ വാങ്ങി കശാപ്പ് ചെയ്യുന്നത് തടയാനാണ് വിൽപന നിരോധിച്ചതെന്ന് ചന്തയുടെ നടത്തിപ്പുകാരൻ മസ്ഖൂർ ഖാൻ പറഞ്ഞു. സമീപത്തെ സംബാൽ, ബിജ്നോർ എന്നിവിടങ്ങളിലെ അറവുശാലകളിലേക്ക് പശുവിനെ വാങ്ങിക്കൊണ്ടുപോകാറുണ്ടെന്ന് ഖാൻ കൂട്ടിേച്ചർത്തു. വർഷത്തിൽ ലക്ഷത്തോളം കാലികളുടെ വിൽപനയും വാങ്ങലും നടക്കുന്ന ചന്തയാണ് സ്യാന ടൗണിലേത്.
പ്രത്യേക സംഘം അന്വേഷിക്കും
പെഹ്ലുഖാൻ എന്ന ക്ഷീരകർഷകനെ മർദിച്ചുകൊന്ന സംഭവം അന്വേഷിക്കാൻ പ്രേത്യക പൊലീസ് സംഘം രൂപവത്കരിച്ചതായി രാജസ്ഥാൻ സർക്കാർ കേന്ദ്ര ഗവൺമെൻറിനെ അറിയിച്ചു. ഏപ്രിൽ ഒന്നിന് പെഹ്ലുഖാനെ ഗോരക്ഷകർ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് രാജസ്ഥാൻ സർക്കാറിെൻറ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പെഹ്ലുഖാനെയും അദ്ദേഹത്തിെൻറ രണ്ട് മക്കളെയുമടക്കം ഗോരക്ഷർ അതിക്രൂരമായി മർദിച്ചുവെന്നും രാജസ്ഥാൻ സർക്കാറിെൻറ റിപ്പോർട്ടിലുണ്ട്. മുഖ്യപ്രതി വിപിൻ യാദവ്, രവീന്ദ്ര യാദവ്, കാലു രാം എന്നിവരാണ് സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത്. ഇവരെ രണ്ടാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. രാേജഷ്, ഹുക്കും ചന്ദ്, ജഗ്മൽ, ഒാം പ്രകാശ്, സുധീർ, രാഹുൽ സെയ്നി, നവീൻ െസയ്നി എന്നിവരെ കൂടാതെ പത്തുപേർ കൂടി അക്രമികളുടെ കൂട്ടത്തിലുണ്ടെന്നും ഇവരെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ആൽവർ ആക്രമണത്തിൽ ഒച്ചപ്പാട്; ന്യൂനപക്ഷ മന്ത്രി മാറ്റിപ്പറഞ്ഞു
രാജസ്ഥാനിലെ ആൽവറിൽ ഗോരക്ഷകർ കാലി വളർത്തുന്നയാളെ കൊലപ്പെടുത്തിയ സംഭവമുണ്ടായിട്ടില്ലെന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ പ്രസ്താവന രാജ്യസഭയിൽ വലിയ ഒച്ചപ്പാടുണ്ടാക്കി. തുടർന്ന് പ്രസ്താവന മന്ത്രി തിരുത്തി. ആക്രമണം ഗൗരവത്തിലെടുക്കുന്നതിന് പകരം മന്ത്രി സമൂഹത്തിലെ ഇത്തരമാളുകളെ സംരക്ഷിക്കുന്ന നടപടിയാണ് കൈകൊണ്ടതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
ഗുലാം നബിയെ പിന്തുണച്ച ശരദ് യാദവ് മന്ത്രി പറഞ്ഞത് എല്ലാവരെയും അദ്ഭുതെപ്പടുത്തിയെന്ന് അഭിപ്രായപ്പെട്ടു. നഖ്വി രാജ്യസഭയിൽ പറഞ്ഞതല്ല മന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ പറഞ്ഞത്. എന്നാൽ ഉത്തർപ്രദേശിലും ഗുജറാത്തിലും മധ്യപ്രദേശിലും ഇൗ തരത്തിലൊന്ന് സംഭവിച്ചിട്ടില്ലെന്നാണ് താൻ പറഞ്ഞതെന്ന് മന്ത്രി നഖ്വി മറുപടി പറഞ്ഞു. ഹിന്ദു- മുസ്ലിം വിഷയമായി എടുക്കരുതെന്നും സമൂഹത്തിൽ സൗഹാർദം വേണമെന്നും നഖ്വി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
