Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വകാര്യ ആശുപത്രികൾ​...

സ്വകാര്യ ആശുപത്രികൾ​ കോവിഡ്​ ബാധിതർക്കായി കിടക്കകൾ മാറ്റിവെക്കണമെന്ന്​ രാജസ്ഥാൻ സർക്കാർ

text_fields
bookmark_border
സ്വകാര്യ ആശുപത്രികൾ​ കോവിഡ്​ ബാധിതർക്കായി കിടക്കകൾ മാറ്റിവെക്കണമെന്ന്​ രാജസ്ഥാൻ സർക്കാർ
cancel

ജയ്​പൂർ: സ്വകാര്യ ആശുപത്രികൾ 30 ശതമാനം കിടക്കകൾ കോവിഡ്​ രോഗികൾക്കായി മാറ്റിവെക്കണമെന്ന്​ രാജസ്ഥാൻ ആരോഗ്യമന്ത്രി ഡോ. രഘു ശർമ നിർദേശിച്ചു. ജയ്​പൂർ, ജോധ്​പൂർ, കോട്ട, അജ്​മീർ, ബികാനിർ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളോടാണ്​ മന്ത്രി ഇക്കാര്യം നിർദേശിച്ചത്​.

കോവിഡ്​ പോരാട്ടത്തിൽ സർക്കാറി​േൻറയും സ്വകാര്യ ആശുപത്രികളുടേയു​ം പങ്കിനെ ആരോഗ്യ വകുപ്പ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ മന്ത്രി പ്രകീർത്തിച്ചു. എന്നാൽ ചില സ്വകാര്യ വലിയ സ്വകാര്യ ആശുപത്രികൾ കോവിഡ്​ രോഗികളെ ചികിത്സിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

''എല്ലാ സ്വകാര്യ ആശ​ുപത്രികളും കോവിഡ്​ ബാധിതരെ കോവിഡ്​ 19 മാനദണ്ഡം പാലിച്ച്​ പ്രത്യേകം വാർഡിൽ ചികിത്സിക്കണം. ജയ്​പൂർ, ജോധ്​പൂർ, കോട്ട, അജ്​മീർ, ബികാനിർ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികൾ കിടക്കകളുടെ 30 ശതമാനം കോവിഡ്​ ബാധിതർക്ക്​ വേണ്ടി മാറ്റിവെക്കണം'' -അദ്ദേഹം പറഞ്ഞു.

സെപ്​റ്റംബർ മൂന്നിന്​ പുറത്തിറക്കിയ ഉത്തരവിലെ നിരക്ക്​ അനുസരിച്ചായിരിക്കണം കോവിഡ്​ ബാധിതർക്ക്​ ചികിത്സിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജസ്ഥാൻ ആരോഗ്യ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി അഖിൽ അറോറ ഇതുസംബന്ധിച്ച്​ രേഖാമൂലമുള്ള നിർദേശം സ്വകാര്യ ആശുപത്രികൾക്ക്​ നൽകി. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanprivate hospitalsCovid treatment​Covid 19
News Summary - Rajasthan govt asks private hospitals reserve 30 percent beds for covid19 patients
Next Story