രാജസ്ഥാനിൽ ഗോരക്ഷക ഗുണ്ടകൾ കവർന്ന പശുക്കെള തിരിച്ചുനൽകാൻ ഉത്തരവ്
text_fieldsഅൽവാർ (രാജസ്ഥാൻ): അൽവാറിലെ കിഷൻഗഢ് ബാസിൽ ഗോരക്ഷക ഗുണ്ടകളുടെ പരാതിയെത്തുടർന്ന് ബി.ജെ.പി നേതാവിെൻറ ഗോശാലയിലേക്കു പൊലീസ് കടത്തിക്കൊണ്ടുപോയ പശുക്കെള എത്രയും പെെട്ടന്ന് ഉടമസ്ഥനു തിരിച്ചുനൽകാൻ സബ് ഡിവിഷനൽ മജിസ്േട്രറ്റ് (എസ്.ഡി.എം) ഉത്തരവ്.
ഉടമയായ സുബ്ബ ഖാൻ പശുക്കെള അറുക്കാൻ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവരുകയായിരുന്നെന്ന പ്രദേശത്തെ ഗോരക്ഷക ഗുണ്ടകളുടെയും പൊലീസിെൻറയും ആരോപണമാണ് കിഷൻഗഢ് ബാസ് എസ്.ഡി.എം സുഭാഷ് യാദവ് തള്ളിയത്. അതിനിടെ, സുബ്ബ ഖാന് നീതി നേടിക്കൊടുക്കാൻ മെവോ പഞ്ചായത്ത് രംഗത്തെത്തി. മാടുകളെ കവർന്ന ഗോരക്ഷക ഗുണ്ടകൾക്കും അവരെ പിന്തുണച്ച പൊലീസ് ഉദ്യോഗസ്ഥനുമെതിരെ നിയമനടപടിയെടുക്കുന്നതുവരെ പശുക്കളെ തിരിച്ചെടുക്കേണ്ടതില്ലെന്നാണ് സുബ്ബ ഖാെൻറയും അദ്ദേഹത്തെ പിന്തുണക്കുന്ന മെവോ പഞ്ചായത്തിെൻറയും തീരുമാനം.
അതിനിടെ, ഗോശാലയിൽവെച്ച് ഒരു പശു ചത്തതിനെത്തുടർന്ന് മാടുകളെ മോശമായി കൈകാര്യം ചെയ്ത ഗോശാല അധികൃതർക്കെതിരെ പ്രത്യേകം കേസെടുക്കണമെന്നും മെവോ പഞ്ചായത്ത് ആവശ്യപ്പെട്ടു. കിഷൻഗഢ് ബാസ് പൊലീസ് സ്േറ്റഷനിലെ സ്േറ്റഷൻ ഹൗസ് ഒാഫിസർ ചാന്ദ് സിങ് റാത്തോഡ്, സുബ്ബ ഖാനെക്കുറിച്ച് പൊലീസിന് തെറ്റായ വിവരം നൽകിയ ഗോരക്ഷക ഗുണ്ടകൾ, മാടുകളെ മോശമായി കൈകാര്യം ചെയ്ത ഗോശാല അധികൃതർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് മെവോ പഞ്ചായത്ത് തലവൻ ഷേർ മുഹമ്മദ് ആവശ്യപ്പെട്ടു. ഹരിയാനയിലെ മെവാത്, രാജസ്ഥാനിലെ അൽവാർ തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലിംകളാണ് മെവോകൾ എന്നറിയപ്പെടുന്ന മെവാതികൾ.
ഗോരക്ഷക ഗുണ്ടകളുടെ പരാതിയെത്തുടർന്ന് ഇൗ മാസം മൂന്നിനാണ് സുബ്ബ ഖാെൻറ 51 പശുക്കളെ പൊലീസ് പിടിച്ചെടുത്ത് പ്രാദേശിക ബി.ജെ.പി നേതാവ് ശ്രീകിഷൻ ഗുപ്തയുടെ ഗോശാലയിലേക്ക് മാറ്റിയത്. ഇതിനെതിരെ സുബ്ബ ഖാൻ മെവോ പഞ്ചായത്തിനെയും തുടർന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും ജില്ല ഭരണകൂടത്തെയും സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
