Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിൽ അടുത്ത...

രാജസ്ഥാനിൽ അടുത്ത ആഴ്​ച വിശ്വാസവോ​​ട്ടെടുപ്പ്​ നടന്നേക്കുമെന്ന്​ സൂചന

text_fields
bookmark_border
ashok-gehlot.jpg
cancel

ജയ്​പൂർ: സചിൻ പൈലറ്റും മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടും തമ്മിലുള്ള പോരിൽ പ്രതിസന്ധിയിലായ രാജസ്ഥാനിൽ അടുത്ത ആഴ്​ച വിശ്വാസ വോ​ട്ടെടു​പ്പ്​​ നടന്നേക്കുമെന്ന്​ സൂചന. ​നിയമസഭ വിളിച്ചു കൂട്ടി വിശ്വാസം തെളിയിക്കാനാണ്​ ഗെഹ്​ലോട്ട്​ ഒരുങ്ങുന്നതെന്നാണ്​ വിവരം. 

ശനിയാഴ്​ച ഗവർണറുമായി നടത്തിയ കൂടിക്കാഴ്​ചയിൽ അടുത്ത ആഴ്​ച തന്നെ വിശ്വാസം തെളിയിക്കാനുള്ള സന്നദ്ധത ഗെഹ്​ലോട്ട്​ അറിയിച്ചതായാണ്​ വിവരം. ഇതിനിടെ നേതരത്തേ കോൺഗ്രസ്​ സർക്കാറിന്​ പിന്തുണ പിൻവലിച്ച പ്രാദേശിക പാർട്ടിയുടെ രണ്ട്​ എം.എൽ.എമാർ ഗെഹ്​ലോട്ട്​ സർക്കാറിന്​ പിന്തുണ വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. 

സചിൻ പൈലറ്റിനും അദ്ദേഹത്തെ പിന്തുണക്കുന്ന എം.എൽ.എമാർക്കും നൽകിയ അയോഗ്യത നോട്ടീസിനെതിരെ പൈലറ്റ്​ സമർപ്പിച്ച ഹരജി രാജസ്ഥാൻ ഹൈകോടതി പരിഗണിച്ചതിനു ശേഷമേ കോൺഗ്രസ്​ വിശ്വാസ വോ​ട്ടെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക്​ കടക്കുകയുള്ളൂ.

സചിൻ പൈലറ്റിൻെറയും കൂട്ടരുടേയു​ം അയോഗ്യത നോട്ടീസിൽ കോടതി വിധി അദ്ദേഹത്തിന്​ അനുകൂലമായാലും പൈലറ്റിനെ സമ്മർദ്ദത്തിലാക്കാനുള്ള ബദൽ മാർഗം കോൺഗ്രസ്​ ഒരുക്കിയിട്ടുണ്ട്​. വിശ്വാസവോ​ട്ടെടുപ്പിന്​ മുന്നോടിയായി സർക്കാറിന്​ അനുകൂലമായി വോട്ട്​ രേഖപ്പെട​ുത്തണമെന്ന്​ ചീഫ്​ വിപ്പ്​ മഹേഷ്​ സോദി എല്ലാ ഭരണപക്ഷ എം.എൽ.എമാർക്കും വിപ്പ്​ നൽകും. 

പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്നവരും വിപ്പ്​ ലംഘിക്കുകയോ വോ​ട്ടെടുപ്പിൽ നിന്ന്​ വിട്ടുനിൽക്കുകയോ ചെയ്​താൽ പത്താം ഷെഡ്യൂളിലെ 2(1)(ബി) വകുപ്പ്​ പ്രകാരം അവർ അയോഗ്യരാക്കപ്പെടും. എന്നാൽ ഇത്​ കോടതിയിൽ ചോദ്യം ​െചയ്യപ്പെടാം. നിലവിൽ കൂറുമാറ്റ നിയമം ഉൾപ്പെടുന്ന 2(1)(എ) പ്രകാരമാണ്​ പൈലറ്റിനുംമറ്റ്​ എം.എൽ.എമാർക്കുമെതിരെ നടപടിയെടുത്തത്​. 

സചിൻ പൈലറ്റിന്​ ഗെഹ്​ലോട്ട്​ സർക്കാറിനെ താഴെയിറക്കാൻ പര്യാപ്​തമായ 30 എം.എൽ.എമാരു​െ ട പിന്തുണ ഉണ്ടെന്നാണ്​ വിമത എം.എൽ.എമാരുടെ ക്യാമ്പ്​ അവകാശപ്പെടുന്നത്​.എന്നാൽ 109 എം.എൽ.എമാരുടെ പിന്തുണയു​ണ്ടെന്ന്​ ഗെഹ്​ലോട്ടും അവകാശപ്പെടുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanmalayalam newsindia newsFloor TestAshok Gehlot
News Summary - Rajasthan Floor Test may conduct Next Week -india news
Next Story