മൂടൽമഞ്ഞ്: രാജസ്ഥാനിൽ വാഹനങ്ങളുടെ കൂട്ടയിടി
text_fieldsജയ്പൂർ: കനത്ത മൂടൽമഞ്ഞിനെ തുടർന്നുണ്ടായ കാഴ്ചക്കുറവ് മൂലം രാജസ്ഥാനിൽ ദേശീയപാത എട്ടിൽ വാഹനങ്ങളുടെ കൂട്ടയ ിടി. അൽവാറിനടുത്ത് ദൂഗര ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ 18ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നീമാരണയിലെ ആശുപത്രിയിൽ പ്രവശേിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. തുടർന്ന് ദേശീയപാത എട്ടിൽ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാവിലെ രാജസ്ഥാനിൽ ഫ്ലൈ ഓവറിൽ നിന്ന് ബസ് മറിഞ്ഞും അപകടമുണ്ടായിരുന്നു. ബിക്കാജിക്കാമ എന്ന സ്ഥലത്തിന് സമീപമാണ് അപകടം നടന്നത്. ബസിൽ യാത്രക്കാരില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കുകളോടെ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുകയാണ്. ഇതേ തുടർന്ന് 21 ട്രെയിനുകൾ വൈകി. ഡൽഹിയിലും ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
