Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജസ്ഥാൻ നിയമസഭ സമ്മേളനം ആഗസ്റ്റ് 14ന് ആരംഭിക്കും; ഗവർണറുടെ അനുമതി
text_fieldsbookmark_border
ജയ്പൂർ: രാജസ്ഥാൻ നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് ഗവർണർ കൽരാജ് മിശ്ര അനുമതി നൽകി. ആഗസ്റ്റ് 14 മുതൽ സമ്മേളനം ആരംഭിക്കാം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും സമ്മേളനം നടക്കുക.
നേരത്തെ നിയമസഭ സമ്മേളനം വിളിച്ചു ചേർക്കുന്നത് അനുമതി നൽകിയിരുന്നില്ല. മതിയായ കാരണങ്ങളില്ലാതെ നിയമസഭ ചേരേണ്ടെന്ന നിലപാടിലായിരുന്നു ഗവർണർ. നിയസഭ സമ്മേളനത്തിൻെറ കാരണം വ്യക്മാക്കി 21 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് ഗവർണർ കൽരാജ് മിശ്ര ആവശ്യപ്പെട്ടിരുന്നു.
ജൂലൈ 31ന് നിയമസഭ സമ്മേളനം തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കത്ത് നൽകിയത്. എന്നാൽ, ഗവർണർ ആവശ്യം തള്ളുകയായിരുന്നു. നിയമസഭ സമ്മേളനം വിളിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് നാലാമത്തെ കത്തും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് ഗവർണർക്ക് നൽകിയിരുന്നു.
Next Story
