Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോൾ-ഡീസൽ നികുതി...

പെട്രോൾ-ഡീസൽ നികുതി കുറച്ച്​ രാജസ്ഥാൻ; വിമാന ഇന്ധനത്തിന്​ നികുതി കുറച്ച്​ മധ്യപ്രദേശ്​

text_fields
bookmark_border
Ashok Gehlot
cancel

ജയ്​പൂർ: കേന്ദ്രസർക്കാർ ​പെട്രോളിനും ഡീസലിനും എക്​സൈസ്​ നികുതി കുറച്ചതിനുപിന്നാലെ സംസ്​ഥാന നികുതി കുറച്ച്​ രാജസ്​ഥാൻ. സംസ്​ഥാന മന്ത്രിസഭ ചൊവ്വാഴ്​ച 'വാറ്റ്​' കുറച്ചതിലൂടെ പെ​ട്രോളിന്​ നാലു രൂപയും ഡീസലിന്​ അഞ്ചു രൂപയും ക​ുറവുവരും. ഇതിലൂ​െട സംസ്​ഥാനത്തിന്​ 3500 കോടി രൂപയുടെ വാർഷികനഷ്​ടം കണക്കാക്കുന്നുവെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ അറിയിച്ചു.

അതേസമയം, വിമാന ഇന്ധനത്തിന്‍റെ നികുതി(വാറ്റ്​) മധ്യപ്രദേശ്​ കുറച്ചു. 25 ശതമാനത്തിൽ നിന്ന്​ ധ ശതമാനമായാണ്​ കുറച്ചത്​. മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ ഇന്ധന നികുതി കുറക്കാൻ തീരുമാനിച്ചത്​. ടൂറിസത്തിന്​ അനുഗുണമാകുമെന്ന പ്രതീക്ഷയിലാണ്​ മധ്യപ്രദേശ്​ നികുതി കുറച്ചത്​. വിമാന ഇന്ധനത്തിന്‍റെ നികുതി കുറക്കാൻ കേന്ദ്ര വ്യേമയേന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സംസ്​ഥാനങ്ങളോട്​ ആവശ്യപ്പെട്ടിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel pricemadhya pradeshrajasthanvatAviation Fuel
News Summary - Rajasthan cuts VAT to reduce fuel price
Next Story