Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാൻ: കോൺഗ്രസിൽ...

രാജസ്​ഥാൻ: കോൺഗ്രസിൽ ചേർന്ന ആറ്​ ബി.എസ്​.പി എം.എൽ.എമാർക്കും സ്​പീക്കർക്കും ഹൈക്കോടതിയുടെ നോട്ടീസ്​

text_fields
bookmark_border
രാജസ്​ഥാൻ: കോൺഗ്രസിൽ ചേർന്ന ആറ്​ ബി.എസ്​.പി എം.എൽ.എമാർക്കും സ്​പീക്കർക്കും ഹൈക്കോടതിയുടെ നോട്ടീസ്​
cancel

ജയ്​പൂർ: നേരത്തെ കോൺഗ്രസിൽ ചേർന്ന ആറ്​ ബി.എസ്​.പി എം.എൽ.എമാർക്കും സ്​പീക്കർക്കും രാജസ്​ഥാൻ ഹൈക്കോടതിയുടെ നോട്ടീസ്. ബി.എസ്​.പി.യും ബി.ജെ.പിയും നൽകിയ ഹരജികളിലാണ്​ നടപടി. ആഗസ്​റ്റ്​ 11 നകം മറുപടി ആവശ്യപ്പെട്ടാണ്​ നോട്ടീസ്​ നൽകിയിട്ടുള്ളത്​. ആഗസ്​റ്റ്​ 14 ന്​ സഭാ സമ്മേളനം ചേരാനാണ്​ ഗവർണർ അനുമതി നൽകിയിട്ടുള്ളത്​. അശോക്​ ഗെഹ്​ലോട്ടി​​െൻറ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാറി​​െൻറ ഭാവി നിർണയിക്കപ്പെടുന്ന സഭാ സമ്മേളനമാണ്​ വരാനിരിക്കുന്നത്​. അതിനിടയിലാണ്​ ഹൈക്കോടതിയുടെ ഇടപെടൽ.

അശോക്​ ഗെഹ്​ലോട്ടി​​െൻറ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാറി​നെതിരെ ഉപമുഖ്യമന്ത്രിയും പി.സി.സി പ്രസിഡൻറുമായ സചിൻ പൈലറ്റി​​െൻറ നേതൃത്വത്തിൽ പരസ്യമായ വിമത നീക്കം ആഴ്​ചകൾക്ക്​ മുമ്പാണ്​ തുടങ്ങിയത്​. തന്നെ പിന്തുണക്കുന്ന 18 കോൺഗ്രസ്​ എം.എൽ.എമാരെ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലേക്ക്​ സചിൻ പൈലറ്റ്​ മാറ്റിയിട്ടുണ്ട്​. എന്നാൽ, സഭയിൽ ഇപ്പോഴും ഭൂരിപക്ഷം ഉണ്ടെന്നാണ്​ ഗെഹ്​ലോട്ട്​ അവകാശപ്പെടുന്നത്​. അവിശ്വാസ നീക്കമുണ്ടായാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന ആത്​മവിശ്വാസത്തിൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട്​ ഗെഹ്​ലോട്ട്​ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ ആവശ്യം നിരസിച്ച ഗവർണർ, ആഗസ്​റ്റ്​ 14 ന്​ സഭ ചേരാൻ അനുവാദം നൽകിയിരുന്നു. 

നേരത്തെ കോൺഗ്രസിൽ ചേർന്ന ബി.എസ്​.പി എം.എൽ.എമാർ അയോഗ്യരാകുകയോ​ വോട്ടവകാശം നഷ്​ടപ്പെടുകയോ ചെയ്​താൽ ഗെഹ്​ലോട്ട്​ സർക്കാറിന്​ ഭൂരിപക്ഷം തെളിയുക്കുക പ്രയാസകരമാകും. 200 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 101 അംഗങ്ങളുടെ പിന്തുണ വേണം. 19 ​േകാൺഗ്രസ്​ എം.എൽ.എമാരാണ്​ വിമത പക്ഷത്തുള്ളത്​. കോൺഗ്രസിൽ ലയിച്ച ബി.എസ്​.പി എം.എൽ.എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയില്ലാതെ 200 അംഗ സഭയിൽ ഗെഹ്​ലോട്ട്​ സർക്കാറിന്​ ഭൂരിപക്ഷം നേടാനാകില്ല. വിമതരെ അയോഗ്യരാക്കി കേവല ഭൂരിപക്ഷ സംഖ്യ കുറക്കുകയാണ്​ ഗെഹ്​ലോട്ട്​ സർക്കാറിന്​ മുന്നിലുള്ള മറ്റൊരു വഴി. എന്നാൽ, വിമത നീക്കത്തിന്​ കേന്ദ്രത്തിലെ ബി.ജെ.പിയുടെ പരോക്ഷ സഹായം ലഭിക്കുന്നതിനാൽ വിമതരെ അയോഗ്യരാക്കുന്ന നീക്കം വിജയിക്കാനുള്ള സാധ്യത കുറവാണ്​. 

പ്രതികരിക്കാൻ ശരിയായ സമയം കാത്തിരിക്കുകയായിരുന്നു എന്നാണ്​ കോടതിയിൽ നൽകിയ ഹരജി സംബന്ധിച്ച ബി.എസ്​.പി നേതാവ്​ മായാവതി പറഞ്ഞത്​. നിയമസഭാ സമ്മേളനം വരെ എം.എൽ.എമാരെ ഹോട്ടലുകളിൽ പാർപ്പിച്ച്​ നിലവിലുള്ള പിന്തുണയിൽ ചോർച്ചയില്ലെന്ന്​ ഉറപ്പാക്കാനുള്ള കോൺഗ്രസ്​ ശ്രമത്തിനിടെയാണ്​ കോടതിയുടെ ഇടപെടൽ എന്നതും​ പ്രസക്​തമാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanSachin PilotAshok Gehlot
News Summary - rajasthan crisis update
Next Story