Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമിതാക്കൾക്ക്​ നേരെ...

കമിതാക്കൾക്ക്​ നേരെ സദാചാര ഗ​​ുണ്ടായിസം; പെൺകുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​

text_fields
bookmark_border
Rajasthan Couple Targetted by Goons in Bharatpur
cancel

ജയ്​പുർ: രാജസ്​ഥാനിൽ കമിതാക്കൾക്ക്​ നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. ഭരത്​പുർ ജില്ലയിലാണ്​ സംഭവം.

പെൺകുട്ടിയെ​ 20ൽ അധികം പേർ കൂട്ടമായി ചേർന്ന്​ മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഓൺലൈനിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടും നടപടി​െയടുക്കാൻ പൊലീസ്​ തയാറാകാത്തതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്​.

സംഭവം നടന്നതെന്നാണെന്ന്​ വ്യക്തമല്ല. ആളൊഴിഞ്ഞ സ്​ഥലത്ത്​ സംസാരിച്ചിരുന്ന കമിതാക്കളെ ആൾക്കൂട്ടം വളയുകയായിരുന്നു. ആൺകുട്ടി സംഭവ സ്​ഥലത്തുനിന്ന്​ ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയെ പിടികൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ്​ പുറത്തുവന്നത്​. പെൺകുട്ടിയെ റോഡിലൂടെ വലിക്കുന്നതും ദുപ്പട്ട അഴിച്ചുമാറ്റുന്നതും വിഡിയോയിൽ കാണാം.

സഹായത്തിനായി പെൺകുട്ടി അലറു​ന്നുണ്ടെങ്കിലും ആരും രക്ഷപ്പെടുത്താൻ തയാറാകുന്നില്ല. തുടർന്ന്​ പെൺകുട്ടിയെ ഗുണ്ടകൾ അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്​.

അതേസമയം സംഭവത്തിന്‍റെ സത്യാവസ്​ഥ അന്വേഷിക്കുമെന്നും കുറ്റവാളികളെ നിയമത്തിന്​ മുമ്പിൽ കൊണ്ടുവരുമെന്നും ​പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthanmoral policing
News Summary - Rajasthan Couple Targetted by Goons in Bharatpur
Next Story