ഓടുന്ന ബൈക്കിൽ യുവാവിന്റേയും യുവതിയുടേയും ചുംബനം; ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്
text_fieldsജയ്പൂർ: അതിവേഗത്തിൽ സഞ്ചരിക്കുന്ന ബൈക്കിലിരുന്ന് യുവാവിന്റേയും യുവതിയുടേയും ചുംബനം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ബൈക്കിലിരുന്ന് ഇരുവരും ചുംബിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിഡിയോ വൈറലായതോടെ ഇരുവർക്കുമെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
ഹെൽമറ്റ് ധരിക്കാതെയാണ് ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതെന്നും ഇവരുടെ അഭ്യാസപ്രകടനം റോഡിലെ മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുമെന്നും അതിനാൽ നടപടി വേണമെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആവശ്യം.
അതേസമയം, വിഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു. ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ്‍ വ്യക്തമാക്കി. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

