Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലീവ്​ നൽകിയില്ല;...

ലീവ്​ നൽകിയില്ല; സ്​റ്റേഷന്​ പുറത്ത്​ പൊലീസുകാരിയുടെ ഹൽദി ചടങ്ങ്​

text_fields
bookmark_border
Rajasthan constable holds her haldi at police station after not getting leaves
cancel

ജയ്​പുർ: അവധി നൽകാത്തതിന്​ സ്​റ്റേഷന്​ പുറത്ത്​ പൊലീസുകാരിയുടെ വിവാഹത്തിന്‍റെ ഹൽദി ചടങ്ങ്​. കോവിഡ്​ 19ന്‍റെ പശ്ചാത്തലത്തിൽ മുൻനിര പോരാളിയായ പൊലീസ്​ കോൺസ്റ്റബ്​ളിന്​ അവധി നൽകാൻ അധികൃതർ വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ്​ ദുൻഗാർപുർ പൊലീസ്​ സ്​റ്റേഷന്​ പുറത്ത്​ ഹൽദി നടത്തിയത്​.

പൊലീസ്​ സ്​റ്റേഷന്​ പുറത്ത്​ യുവതി കസേരയിൽ ഇരിക്കുന്നതിന്‍റെയും ചടങ്ങുകൾ നടത്തുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. വാങ്കഡ്​ ദർശൻ എന്ന ഫേസ്​ബുക്ക്​ പേജിലാണ്​ ആദ്യം വിഡിയോ പ്രത്യക്ഷപ്പെട്ടത്.

പൊലീസുകാരിയും സഹപ്രവർത്തകരും ചേർന്നാണ്​ ഹൽദി നടത്തിയത്​. ​യുവതിയുടെ മുഖത്ത്​ മഞ്ഞൾ തേച്ചിരിക്കുന്നതും പരമ്പരാഗത ഗാനങ്ങൾ ആലപിക്കുന്നതും വിഡിയോയിലുണ്ട്​. കൂടാതെ കസേരയിൽ യുവതിയെ ഇരുത്തി കറക്കുന്നതും വിഡിയോയിൽ കാണാം. യൂനിഫോമും മാസ്​കും ധരിച്ചാണ്​ സഹപ്രവർത്തകർ ചടങ്ങിൽ പ​ങ്കെടുക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationRajasthanPolicehaldi
News Summary - Rajasthan constable holds her haldi at police station after not getting leaves
Next Story