Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാൻ കോൺഗ്രസ് ട്രഷറർ ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
rajastan congress leader joins bjp
cancel
camera_alt

സീതാറാം അഗർവാളിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിയാ കുമാരി ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു

ജയ്പൂർ: രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ട്രഷറർ സീതാറാം അഗർവാൾ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നേതാക്കളായ ദിയ കുമാരി, നാരായൺ ലാൽ പഞ്ചാരിയ, ഓങ്കാർ സിങ് ലഖാവത് എന്നിവരുടെ സാന്നിധ്യത്തിൽ സീതാറാം അഗർവാൾ അംഗത്വം സ്വീകരിച്ചു.

ബി.ജെ.പിയിൽ ചേരുന്നതിനായി സംസ്ഥാന കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും സീതാറാം അഗർവാൾ രാജിവെച്ചിരുന്നു. തനിക്ക് കോൺഗ്രസിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ടെന്നും കുടുംബം പോലും സന്തുഷ്ടരായിരുന്നിലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയോട് പ്രതിബദ്ധത പുലർത്തുമെന്നും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2023ലും 2018ലും നിയമസഭാ തെരഞ്ഞെടുപ്പിൽ ജയ്പൂരിലെ വിദ്യാധർ നഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അഗർവാൾ ബി.ജെ.പിയുടെ ദിയ കുമാരിയോട് പരാജയപ്പെട്ടിരുന്നു. മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ അടുത്തയാളാണ് സീതാറാം അഗർവാൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajasthan Congress treasurer Sitaram Agarwal joins BJP ahead of Lok Sabha election
Next Story