Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാൻ തദ്ദേശ...

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്​ ജയം

text_fields
bookmark_border
രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്​ ജയം
cancel

ജയ്​പൂർ: വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിക്ക്​ പിന്നാലെ രാജസ്ഥാനിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്​ ജയം. ആറ്​ ജില്ല പരിഷത്​ സീറ്റുകളിൽ നാലെണ്ണത്തിലും കോൺഗ്രസ്​ വിജയിച്ചു. 20 പഞ്ചായത്ത്​ സമിതി സീറ്റുകളിലും 12 എണ്ണവും കോൺഗ്രസ്​ നേടി. ആറ്​ മുൻസിപ്പൽ സീറ്റുകളിൽ നാലെണ്ണത്തിലും കോൺഗ്രസ്​ നേടി. 

പാർട്ടി പ്രവർത്തകർക്കുണ്ടായ മറ്റൊരു വിജയമാണിതെന്ന് രാജസ്ഥാനിലുണ്ടായതെന്ന്​​ കോൺഗ്രസ്​ നേതാവ്​ സച്ചിൻ പൈലറ്റ്​ പറഞ്ഞു. ജനവിരുദ്ധമായ നയങ്ങളിലുടെ കഴിഞ്ഞ നാല്​ വർഷമായി ബി.ജെ.പി ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. കഴിഞ്ഞ നാല്​ വർഷമായി കോൺഗ്രസി​​​െൻറ വോട്ടിങ്​ ശതമാനത്തിൽ വർധനയുണ്ടായിട്ടുണ്ട്​. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ രീതിയിൽ തന്നെയാവും സംസ്ഥാനം മുന്നോട്ട്​ ​േപാവുകയെന്നും സച്ചിൻ പൈലറ്റ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanmalayalam newsLocal bodies electionCongres
News Summary - In Rajasthan, Congress Sees A Big Sign In Its Local Body Victories-India news
Next Story