Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ashok Ghelot
cancel
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിൽ മന്ത്രിസഭ...

രാജസ്​ഥാനിൽ മന്ത്രിസഭ പുനഃസംഘടനക്ക്​ കളമൊരുങ്ങി; മൂന്ന്​ മന്ത്രിമാർ രാജിവെച്ചു

text_fields
bookmark_border

ജയ്​പൂർ: രാജസ്​ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി മന്ത്രിസഭ പുനഃസംഘടനക്ക്​ കളമൊരുങ്ങി. മൂന്ന്​ മന്ത്രിമാർ മന്ത്രിസഭയിൽനിന്ന്​ രാജിവെച്ചു. മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ പുനസംഘടിപ്പിച്ചേക്കും.

രാജിസന്നദ്ധത അറിയിച്ച് മൂവരും​ കോൺഗ്രസ്​ പ്രസിഡന്‍റ്​ സോണിയ ഗാന്ധിക്ക്​ കത്തെഴുതിയിരുന്നു. തങ്ങൾ സ്​ഥാനം ഉപേക്ഷിക്കാൻ തയാറാണെന്നും പ്രവർത്തകരായി പാർട്ടിയിൽ തുടരുമെന്നും അവർ അറിയിച്ചു.

റവന്യു മന്ത്രി ഹരീഷ്​ ചൗധരി, മെഡിക്കൽ-ആരോഗ്യ മന്ത്രി ഡോ. രഘു ശർമ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ്​ സിങ്​ ദൊഡാസറ എന്നിവർ​ രാജിസന്നദ്ധത അറിയിച്ച്​ സോണിയക്ക്​ നേരത്തേ കത്തെഴുതിയതായി കോൺ​ഗ്രസ്​ ജനറൽ സെക്രട്ടറി അജയ്​ മാക്കാൻ അറിയിച്ചു.

രാജിവെച്ച മൂന്ന്​ മന്ത്രിമാർക്കും പാർട്ടി ചുമതലകൾ നൽകിയിരുന്നു. കോൺഗ്രസ്​ സംസ്​ഥാന അധ്യക്ഷനാണ്​ ഗോവിന്ദ്​ സിങ്​. രഘു ശർമക്ക്​ ഗുജറാത്തിന്‍റെ ചുമതലയും ഹരീഷ്​ ചൗധരിക്ക്​ പഞ്ചാബിന്‍റെ ചുമതലയും ഹൈകമാൻഡ്​ നൽകി. ഇരട്ട പദവി ഒഴിവാക്കുക കൂടിയാണ്​ ലക്ഷ്യം.

സചിൻ പൈലറ്റിന്‍റെ സമ്മർദ്ദത്തിന്‍റെ ഫലമായാണ്​ മന്ത്രിസഭ പുനസംഘടനക്ക്​ നീക്കം. നേരത്തേ സോണിയയെ പൈലറ്റ്​ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ ഗെഹ്​ലോട്ടിനെ നീക്കാൻ സാധിക്കില്ലെന്ന്​ വ്യക്തമാക്കിയ ഹൈക്കമാൻഡ്​ മന്ത്രിസഭ പുനസംഘടനക്ക്​ വഴിയൊരുക്കുകയായിരുന്നു. 2023ലെ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടാണ്​ കോൺഗ്രസിന്‍റെയും സചിൻ പൈലറ്റിന്‍റെയും നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cabinet ReshuffleAshok GehlotRajasthan Congress
News Summary - Rajasthan Cabinet Reshuffle Tomorrow Three Ministers Quit
Next Story