Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്മാവത്...

പത്മാവത് നിരോധിക്കാത്തതിനാലാണ് രാജസ്ഥാനിൽ ബി.ജെ.പി തോറ്റതെന്ന്  കർണിസേന

text_fields
bookmark_border
പത്മാവത് നിരോധിക്കാത്തതിനാലാണ് രാജസ്ഥാനിൽ ബി.ജെ.പി തോറ്റതെന്ന്  കർണിസേന
cancel

ജ‍​യ്പു​ർ: രാ​ജ​സ്ഥാ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​.ജെ​.പി​യുടെ തോൽവിക്ക് കാരണം സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പ​ത്മാ​വ​ത് നി​രോ​ധി​ക്കാ​ത്ത​തി​നാ​ലാ​ണെ​ന്ന് ര​ജ​പു​ത് ക​ർ​ണി​സേ​ന. പത്മാവത് നി​രോ​ധി​ക്കാ​ത്ത​തി​നു​ള്ള പ്ര​തി​ഷേ​ധ​മാ​യിരുന്നു സിനിമ റിലീസ് ചെയ്ത ദിവസം സംസ്ഥാനം കണ്ടത് . അ​തി​ന്‍റെ ഫ​ല​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് ക​ർ​ണി​സേ​ന നേ​താ​വ് ലോ​കേ​ന്ദ്ര സിം​ഗ് കാ​ൽ​വി പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മായാ​ണ് ഭ​ര​ണ​ക​ക്ഷി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. ആ സിനിമ പ്രധാനമന്ത്രി നിരോധിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ കൽവി അഭിപ്രായപ്പെട്ടു.

രാ​ജ​സ്ഥാ​നി​ലെ ആ​ൾ​വാ​ർ, ആ​ജ്മീ​ർ ലോ​ക്സ​ഭാ സീ​റ്റു​ക​ളും മ​ണ്ഡ​ൽ​ഗ​ഡ് നി​യ​മ​സ​ഭാ സീ​റ്റു​മാ​ണ് ബി.​ജെ​.പി​ക്ക് ന​ഷ്ട​മാ​യ​ത്. മൂ​ന്നി​ട​ത്തും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ കോ​ൺ​ഗ്ര​സ് ജ​യി​ച്ചു. പത്മാവ​ത് സി​നി​മ​ക്കെ​തി​രേ​യു​ള്ള ര​ജ​പു​ത്ര വോ​ട്ട​ർ​മാ​രു​ടെ രോ​ഷം അ​ജ്മീ​റി​ൽ പ്ര​തി​ഫ​ലി​ച്ചു​വെ​ന്ന് കരുതുന്നവരുണ്ട്.  ര​ജ​പു​ത്ര വി​ഭാ​ഗ​ത്തി​നു കാ​ര്യ​മാ​യ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണ് അ​ജ്മീ​ർ. ഗോസം​ര​ക്ഷ​ക​ ഗുണ്ടകളുടെ ആ​ക്ര​മ​ണ​ത്തി​ൽ പെ​ഹ്‌​ലു ഖാ​ൻ കൊല്ലപ്പെട്ടത് ആ​ൾ​വാ​റി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ട് ഏ​കീ​ക​ര​ണ​ത്തി​നു കാ​രണമായെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
TAGS:Karnisena Lokenra sigh kalvi padmavath india news malayalam news 
News Summary - Rajasthan bypolls: Karni Sena blames ‘Padmaavat’ for BJP’s defeat-India news
Next Story