Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മാനദണ്ഡങ്ങൾ...

കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ ബി.ജെ.പി എം.പിയും കോൺഗ്രസ്​ എം.എൽ.എയും വിവാഹാഘോഷത്തിൽ; പ്രതിഷേധം

text_fields
bookmark_border
Rajasthan BJP MP and Congress MLA dance at wedding party, caught on camera flouting Covid norms
cancel

ജയ്​പൂർ: രാജസ്ഥാനിൽ കോവിഡ്​ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ബി.ജെ.പി എം.പിയും കോൺഗ്രസ്​ എം.എൽ.എയും വിവാഹാഘോഷ ചടങ്ങിൽ. ബി.ജെ.പി എ.പി കിരോഡി ലാൽ മീനയും കോൺഗ്രസ്​ എം.എൽ.എ ഇന്ദിര മീണയുമാണ്​ വിവാഹാഘോഷ ചടങ്ങിൽ പ​​​െങ്കടുത്തവർ.

ജൂൺ 20ന്​ സവായ്​ മധോപുർ ജില്ലയിലെ ബാദില ഗ്രാമത്തിലായിരുന്നു വിവാഹാഘോഷം. ആഘോഷത്തിൽ എം.പിയും എം.എൽ.എയും പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതി​െൻറ വിഡിയോകൾ പുറത്തുവന്നു.

എം.പി മാസ്​ക്​ ധരിച്ചിരിക്കുന്നതായി വിഡിയോയിൽ കാണാം. എന്നാൽ മറ്റുള്ളവരാരും മാസ്​ക്​ ധരിച്ചിട്ടില്ല. കൂടാതെ എം.പിയും എം.എൽ.എയും ഉൾപ്പെടെയുള്ളവർ സാമൂഹിക അകലം ഉൾപ്പെടെ പാലിക്കാതെ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും കാണാം.

ആഘോഷത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. നിയമം പാലിക്കേണ്ടവർതന്നെ അവ ലംഘിക്കുന്നതിനെതിരെ വൻ​പ്രതിഷേധമാണ്​ ഉയരുന്നത്​.

അതേസമയം, രാജസ്​ഥാനിൽ ലോക്​ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. സിനിമ ഹാളുകളും തിയറ്ററുകളും അടഞ്ഞുകിടക്കും. എന്നാൽ ഷോപ്പിങ്​ മാളുകൾക്കും ജിമ്മുകൾക്കും റസ്​റ്ററൻറുകൾക്കും നിശ്ചിത സമയങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanCongress MLAwedding partyBJP MPCovid norms
News Summary - Rajasthan BJP MP and Congress MLA dance at wedding party, caught on camera flouting Covid norms
Next Story