Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാറിനെ​ കടന്നുപോകാൻ...

കാറിനെ​ കടന്നുപോകാൻ അനുവദിച്ചില്ല: ബി.ജെ.പി  എം.എൽ.എയുടെ മകൻ ഡ്രൈവറെ മർദിച്ചു

text_fields
bookmark_border
BJP Lawmaker
cancel

ന്യൂഡൽഹി: രാജസ്ഥാനിലെ ബി.ജെ.പി നിയമസഭാംഗത്തി​​െൻറ മകൻ നടുറോഡിൽ കാർ തടഞ്ഞു നിർത്തി ഡ്രൈവറെ വലിച്ചിറക്കി മർദിക്കുന്നതി​​െൻറ ദൃശ്യങ്ങൾ പുറത്ത്​. ബൻസ്വാര എം.എൽ.എ ധാൻ സിങ്​ റാവത്തി​​െൻറ മകൻ രാജയാണ് ത​​െൻറ കാറിന്​ സൈഡ്​ നൽകാതിരുന്നതിന്​  നടുറോഡിൽ ഗുണ്ടായിസം കാണിച്ചത്​.

  ജൂൺ ഒന്നിന്​ ബൻസ്വാരയിലെ വിദ്യുത്​ കോളനിയിലാണ്​ സംഭവം നടന്നത്​. എസ്​.യു.വിയിൽ സഞ്ചരിക്കുകയായിരുന്ന രാജ മുന്നിൽ പോകുകയായിരുന്ന സ്വിഫ്​റ്റ്​ കാറിനെ തടഞ്ഞു നിർത്തി ഡ്രൈവറെ വലിച്ചിറക്കി മർദിക്കുകയായിരുന്നു. വൺവേ റോഡിലൂടെ വാഹനമോടിക്കു​േമ്പാഴാണ്​ സംഭവമുണ്ടായത്​. രാജയുടെ വാഹനം ഹോൺ അടിച്ചെങ്കിലും മുന്നിൽ പോകുന്ന കാറിന്​ അരികിലേക്കൊതുക്കാൻ സ്ഥലമുണ്ടായിരുന്നില്ല. തുടർന്ന്​ അമിതവേഗത്തിൽ കാറിനെ മറികടന്ന്​ തടഞ്ഞു നിർത്തി ഡ്രൈവറെ അസഭ്യം പറയുകയും വലിച്ചിട്ട്​ മർദിക്കുകയുമായിരുന്നു. 

എന്നാൽ സംഭവത്തിൽ തനിക്ക്​ പരാതിയില്ലെന്ന്​ മർദനമേറ്റ നീരവ്​ ഉപാധ്യായ്​ പൊലീസിനെ അറിയിച്ചു. പരാതി നൽകാൻ ഇയാൾ തയാറാകാത്തതിനാൽ കേസ്​ എടുക്കാൻ നിർവാഹമില്ലെന്നാണ്​ പൊലീസ്​ ഭാഷ്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanLawmakerBJPBJP
News Summary - Rajasthan BJP Lawmaker's Son Drags Man Out Of Car, Slaps Him- India news
Next Story