Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബജറ്റ് കറുത്ത...

ബജറ്റ് കറുത്ത മണവാട്ടിക്ക് മേക്കപ്പ് ഇട്ടതുപോലെ; വിവാദമായപ്പോൾ മാപ്പ് പറഞ്ഞ് രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ

text_fields
bookmark_border
ബജറ്റ് കറുത്ത മണവാട്ടിക്ക് മേക്കപ്പ് ഇട്ടതുപോലെ; വിവാദമായപ്പോൾ മാപ്പ് പറഞ്ഞ് രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ
cancel

രാജസ്ഥാനിൽ അവതരിപ്പിച്ച വാർഷിക ബജറ്റ് സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് അഭിപ്രായം പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ് ബി.ജെ.പി രാജസ്ഥാൻ അധ്യക്ഷൻ. സംസ്ഥാന ബജറ്റ് കറുത്ത മണവാട്ടിയെ ബ്യൂട്ടി പാർലറിൽ കൊണ്ടുപോയി മേക്കപ്പ് ഇട്ട് സുന്ദരിയാക്കുന്നത് പോലെയാണ് എന്നാണ് ബി.ജെ.പി രാജസ്ഥാൻ പ്രസിഡന്റ് സതീശ് പൂനിയ പറഞ്ഞത്. ഈ പരാമർശം വൻ വിവാദങ്ങൾക്ക് വഴിവെച്ചതിനെ തുടർന്ന് മാപ്പ് പറഞ്ഞ് അദ്ദേഹം രംഗത്തെത്തി.

"ഞാൻ സ്വതസിദ്ധമായി ബജറ്റിനെ കുറിച്ച് ചില വാക്കുകൾ പറഞ്ഞു. സാധാരണയായി, ഞാൻ അത്തരം വാക്കുകൾ ഉപയോഗിക്കാറില്ല. എന്റെ വാക്കുകൾ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ വിനയപൂർവ്വം ക്ഷമ ചോദിക്കുന്നു," -പൂനിയ ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthan bjpapologisesBJP chief
News Summary - Rajasthan BJP Chief Apologises For His "Dark-Skinned Bride" Remark
Next Story