Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടെടുപ്പിന് പിന്നാലെ ബി.ജെ.പി വനിതാ സ്ഥാനാർഥിയെ കാണാനില്ല; പരാതിയുമായി കുടുംബം

text_fields
bookmark_border
BJP Candidate Missing
cancel

ജയ്പൂർ: രാജസ്ഥാനിലെ ബാരൻ നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിയെ വോട്ടെടുപ്പിന് പിന്നാലെ കാണാനില്ലെന്ന് പരാതി. സ്ഥാനാർഥിയായ അന്തിമ യാദവിനെയും ഭർത്താവ് സഞ്ജയ് യാദവിനെയും പ്രായപൂർത്തിയാകാത്ത മകനെയും കാണാനില്ലെന്നാണ് ബന്ധുക്കളുടെ പരാതി. സെപ്റ്റംബർ ഒമ്പതിന് നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് ഇവരെ കാണാതായതെന്ന് കുടുംബം പൊലീസിനെ അറിയിച്ചു.

സംഭവത്തിൽ പൊലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാരൻ നഗരസഭയിലെ വാർഡ് 16ലെ ബി.ജെ.പി സ്ഥാനാർഥിയാണ് അഭിഭാഷകയായ അന്തിമ യാദവ്. ഭർത്താവ് സഞ്ജയ് യാദവും അഭിഭാഷകനാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ സ്ഥാനാർഥി പോളിങ് ബൂത്തിലുണ്ടായിരുന്നു. എന്നാൽ, പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം പറയുന്നു. ഇവരുടെ മൂന്ന് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണ്.

മൂന്ന് പേരെയും ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് കുടുംബം പറയുന്നത്. ബന്ധുവിനോട് വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പോളിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത്. എന്നാൽ, പോളിങ് കഴിഞ്ഞശേഷം വിജയസാധ്യത ആരായാൻ വിളിച്ചപ്പോഴാണ് സ്ഥാനാർഥിയെ കാണാതായ വിവരം അറിഞ്ഞതെന്നാണ് ബി.ജെ.പി ഭാരവാഹികൾ പറയുന്നു. സംഭവത്തിൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് കോട്‌വാലി പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajasthan BJP Candidate Missing After Polling
Next Story