രാജസ്ഥാനിൽ പെൺകുട്ടികളുടെ ജനനനിരക്ക് കൂടി
text_fieldsജയ്പുർ: രാജസ്ഥാനിൽ പെൺകുട്ടികളുടെ ജനനനിരക്ക് കൂടിയതായി ഒൗദ്യോഗിക റിപ്പോർട്ട്. 2011ലെ സെൻസസിൽ 888 ആയിരുന്ന സ്ത്രീ-പുരുഷ അനുപാതം 2017-18ൽ 950 ആയി ഉയർന്നു. ലിംഗനിർണയ പരിശോധനകൾ കർശനമായി തടയുന്ന നിയമം നടപ്പാക്കിയതാണ് ഗർഭഛിദ്രങ്ങൾ തടഞ്ഞത്.
നിർബന്ധ ഗർഭഛിദ്രം തടഞ്ഞതും ലിംഗനിർണയ പരിശോധന നടത്തുന്നവർക്കെതിരെ കേസെടുത്തതും പെൺകുഞ്ഞുങ്ങളുടെ ജനനനിരക്ക് കൂടാൻ കാരണമായതായി രാജസ്ഥാനിലെ ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടർ നവീൻ ജെയിൻ പറഞ്ഞു. ലിംഗപരിശോധന നടത്തിയാൽ നിയമത്തിെൻറ കുരുക്കിൽ പെടുമെന്ന ഭയം സൃഷ്ടിക്കാൻ ആരോഗ്യ വകുപ്പിന് സാധിച്ചത് ഇൗ രംഗത്തെ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കാൻ സഹായകമായി. 2017-18 വർഷത്തിൽ 14.5 ലക്ഷം കുഞ്ഞുങ്ങളാണ് സംസ്ഥാനത്ത് ജനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
